Saturday, April 28, 2007

ഉണ്ടാപ്രിയുടെ ദോശയും ശാര്‍ദ്ദൂലവിക്രീഡിതവും

ഉണ്ടാപ്രിയുടെ ദോശയും തേങ്ങാചമ്മന്തിയും എന്ന പോസ്റ്റില്‍ ഇപ്പോള്‍ നടക്കുന്ന അതിക്രമങ്ങളെപ്പറ്റി എന്തു പറയേണ്ടൂ! കറിവേപ്പിലയില്‍ യാഹൂദുനിയാ കേറി വിളയാടിയതിനു ശേഷം ഒരു ഫുഡ്‌ബ്ലോഗില്‍ ഒരു വലിയ അതിക്രമം നടക്കുന്നതു് ഇപ്പോഴാണു്. ജാലിയന്‍ വാലാബാഗ്, തിയാന്മെന്‍ സമചതുരം, തൃശ്ശൂര്‍ പൂരം, ഷക്കീലയുടെ പടം കളിക്കുന്ന സി-ക്ലാസ് തീയേറ്റര്‍ തുടങ്ങിയവയെ ഓര്‍മ്മിപ്പിക്കുന്ന ജനത്തിരക്കു്.

അതു കണ്ടപ്പോള്‍ എന്റെ വ്യഥ ഒരു ശാര്‍ദ്ദൂലവിക്രീഡിതശ്ലോകമായി പുറത്തു വന്നതു താഴെച്ചേര്‍ക്കുന്നു. ഏതോ ഒരു കിളി ചത്തതു കണ്ടപ്പോള്‍ ഈ ശ്ലോകം എന്ന മാരണം ലോകത്തിനു സമ്മാനിച്ച വാല്‌മീകിയുടെ പാവനസ്മരണയ്ക്കു് ഇതു സമര്‍പ്പിക്കുന്നു.


ഇഞ്ചിപ്പെണ്ണിനു ജഞ്ജലിപ്പണയവേ, ഉണ്ടാപ്രിയുണ്ടാക്കിടും
ദോശയ്ക്കാശ, വിശപ്പു, വാശിയിവ തന്‍ ആശാട്ടിമാരെത്തവേ,
ഏറും വീറൊടു നൂറിനേറെ ജനവും - നൂറന്‍ കുമാറായി, മീന്‍-
ചന്തേല്‍ രണ്ടു പരുന്തുപോലെയിവിടെസ്സന്തോഷുമാ ബിന്ദുവും!

Labels: , , ,

181 Comments:

Blogger പൊന്നപ്പന്‍ - the Alien said...

അപ്പോ ഇവിടെത്തുടങ്ങാം.. സമസ്യയില്ലാത്തോണ്ടു കമന്റില്ലാന്ന് ഉമേഷേട്ടനു പരാതി വേണ്ട.. ഒന്നേ..

(ഇങ്ങോട്ടു വരുന്നവരുടെ ശ്രദ്ധയ്ക്ക്.. മൂന്നു ദിവസത്തേക്കുള്ള ആഹാര നീഹാരാദികളും പാലും പഴവും ഹോര്‍‌ലിക്സു കുപ്പിയും പായും തലോണേം അത്യാവശ്യ മരുന്നുകളും കൊണ്ടു വരണം.. തട്ടുകടകള്‍ പ്രവര്‍‌ത്തനം ആരം‌ഭിച്ചിട്ടില്ലാ‍ാ.. ഉമേഷേട്ടന്റെ ബ്ലോഗായോണ്ട് രണ്ട് ആം‌ബുലന്‍സു കൂടി റെഡിയാക്കി നിര്‍‌ത്തേണ്ടതാണ്. തല്ലു കൊള്ളാത്തവരെ ചൊല്ലിയോടിക്കുവാന്‍(ശ്ലോകം) സാധ്യതയുണ്ട്)

11:00 AM  
Blogger Ambi said...

മിനിമം ഇവിടുന്നു ഞാന്‍ രണ്ടു മേടിയ്ക്കും

11:12 AM  
Blogger ബിന്ദു said...

വെറുമൊരു പ്രാവായോരെന്നെ പരുന്തെന്നു വിളിച്ചില്ലെ??? (പ്രാവിനിടയ്ക്കൊരു പ്രാ കൂടി ചേര്‍ക്കാം വൃത്തമോ ഈണമോ ഒക്കെ കിട്ടാന്‍):)

11:21 AM  
Blogger വേണു venu said...

അതിക്രമങ്ങളെപ്പറ്റി എന്തു പറയേണ്ടൂ! ...
എങ്കില്‍‍ ഞാനൊരു വരി കുറിച്ചില്ലെങ്കില്‍‍ ഞാനെവിടത്തുകാരന്‍ ബ്ലോഗറ്‍.? മാങ്ങൂക്കാരനോ.?
ദേവരാജന്‍ പിള്ളയ്ക്കു് അറിയാം ഒരു പക്ഷേ മാങ്ങൂരെന്ന സ്ഥലം.
കഷ്ടം ആ ബ്ലോഗാധിപന്‍‍ കരഞ്ഞു നില്ക്കുന്നു എന്‍റെ മുന്നില്‍.
ഇന്നലെ വരെ ഒരു കമന്‍റു വെള്ളവും തരാതിരുന്നവര്‍‍ എനിക്കിന്നു് കമന്‍റു സമുദ്രം നല്‍കി എന്‍റെ ബ്ലോഗിനെ..(കൊന്നു)...എന്നൊക്കെ പുലമ്പുന്നു.
ഇതിനു് ദോശയെന്നും ഇതിനു് ചമ്മന്തിയെന്നും പേരിട്ട എന്‍റെ വിധിയെ ഞാന്‍ പഴിക്കുന്നു.:)
(ആത്മഗതം അം‍പി പറഞ്ഞതുപോലെ ഒരെണ്ണമെങ്കിലും ഞാനും.....)

11:33 AM  
Blogger Ambi said...

മാങ്ങൂരെനിയ്ക്കറിയാവോന്നൊരു വര്‍ണ്യത്തിലാശങ്ക:)
വേണുവേട്ടന്‍ ആ റൂട്ടൊന്ന് പറഞ്ഞേ

12:16 PM  
Anonymous Anonymous said...

ഞാനീ ശ്ലോകത്തീ പറഞ്ഞപോലെ ഒന്നും ചെയ്തിട്ടില്ല. ചുമ്മാ കുറ്റം ആരോപിച്ചാ നോക്കിക്കൊ.

ഉണ്ടാപ്രി മാപ്പ് എന്നൊരു ക്യാമ്പെയിന്‍ നടത്തിയാലൊ? :):)

12:19 PM  
Blogger പൊന്നപ്പന്‍ - the Alien said...

ഗുഡ് ഐഡിയ.. ഈ ഇഞ്ച്യേച്ചീട തല നിറയെ ഇമ്മാതിരി ക്യാമ്പെയ്ന്‍ ഐഡിയാസാണല്ലോ..

ഞാന്‍ ശ്ലോകന്‍സ് എഴുതിത്തുടങ്ങാം.

ശ്ലോകന്‍ 1
വൃത്തം : ശര്‍ദ്ദിലുംവിക്രിയേം

പൊന്നുണ്ടാപ്രീ..പൊറുക്കെടാ..
ഇന്നും നാളേം.. ക്ഷമിക്കെടാ..
മറ്റെന്നാളൊന്ന്.. ഇറങ്ങെടാ..(ബ്ലോഗിലോട്ട്)
അന്നു പിന്നേം.. കണ്ടോളാം..

12:28 PM  
Blogger Inji Pennu said...

ഇത്രേം ഐഡിയ ഉള്ളോണ്ടല്ലേ പൊന്നപ്പന്‍സേ ഞാന്‍ തല വെളീകാണിക്കാണ്ട് ഇരിക്കണേ? :) :)

12:34 PM  
Blogger വേണു venu said...

അമ്പിയേ നമ്മടെ കൊല്ലം ജില്ലയിലു് കൊട്ടാരക്കര പുത്തൂരു ഭാഗമെന്നൊക്കെയേ മാങ്ങുരിനെപറ്റി എനിക്കും അറിയൂ. എന്തയാലും കൊല്ലം ജില്ലയില്‍ തന്നെ. കൊട്ടാരക്കര ഭാഗത്തു് ഒരു പഴ്ഞൊല്ലു തന്നെ ഉണ്ടു്, മാങ്ങൂക്കാരടെ കല്യാണം എന്നു്. അടിയില്ലാത്ത ഒരു കല്യാണവും ഇല്ല. അതു് പെണ്‍‍ പാര്‍ടി ആയാലും ആണ്‍‍ പാര്‍ടി ആയാലും. മാങ്ങൂര്‍‍ എന്നു് പറഞ്ഞാല്‍‍ അലമ്പു് എന്നു് അര്‍ഥം. അം‍പീ, അതൊക്കെ പണ്ടായിരുന്നു. ഇപ്പോള്‍‍ ഇതെങ്ങാണും ഏതെങ്കിലും മാങ്ങൂക്കാരു കണ്ടാല്‍‍ എന്‍റെ കഥ കട്ട പൊക.
പിന്നെ മാങൂര്‍‍ ചരിത്രം കൂടുതലറിയാവുന്നതു് ഓര്‍ക്കുട്ടില്‍ പറയാം.:)

12:37 PM  
Blogger പൊന്നപ്പന്‍ - the Alien said...

ഇഞ്ച്യേച്ചീ..അതെന്തായാലും നന്നായി.
രണ്ടു മൂന്നു ദിവസത്തേക്ക് എന്തായാലും വെളിയില്‍ കാണിക്കണ്ടാ.. ഞാനിവിടെ ഹോട്ടലിലെ സ്റ്റെയറിമ്മേ ഒളിച്ചു നില്‍ക്കുവാ.. ക്വൊട്ടേഷന്‍ ടീം വന്നാലും അവരു ലിഫ്റ്റ് വഴി മുറിയിലോട്ടല്ലേ പോവൂ..
ഉണ്ടാപ്രി ഏതു തരക്കാരനാണെന്നു പോലും ചോദിക്കാനുള്ള ബുദ്ധി അപ്പോ പോയില്ലല്ലോ ഗുരുവായൂരപ്പൂപ്പോ..!

12:41 PM  
Blogger ബിന്ദു said...

പൊന്നപ്പന്റെ കവിത കൊള്ളാല്ലൊ. :) ഇനിയീ ജന്മത്ത് ആ പാവം ബ്ലോഗിലേക്കിറങ്ങുമെന്ന് തോന്നുന്നില്ല. പിന്നെയല്ലെ കാണണത്.:)

12:42 PM  
Blogger Inji Pennu said...

പൊന്നപ്പന്‍സെ, ഒളിച്ചു നിക്കണതൊക്കെ കൊള്ളാം. പക്ഷെ ഒരു ഷൂസൊന്നും അവിടെ മറന്ന് ഇടരുതുട്ടൊ. പിന്നെ ബാറ്റാ ഷൂ കമ്പനിക്കാരാണെന്ന് വിചാരിച്ച് കൊട്ടേഷന്‍ ആളുകള്‍.....ഞാന്‍ വാര്‍ണിങ്ങ് തന്നില്ലാന്ന് വേണ്ട..

12:45 PM  
Blogger ദേവന്‍ said...

വേണുമാഷേ, അംബീ,
മാങ്ങൂരിന്റെ കഥ ഒരു രസമുള്ള ചരിതമല്ലേ? സര്‍വ്വ പൊട്ടത്തരങ്ങളും(ഉദാ: പണ്ടൊരു മാങ്ങൂര്‍ക്കാരന്‍ ചക്കാട്ടുന്നവന്റെ അടുത്തുനിന്നും എണ്ണയുമായി മടങ്ങുമ്പോള്‍ അടുത്തു നിന്നൊരുത്തന്‍ കുടത്തില്‍ ഒരു ദ്വാരമുണ്ടല്ലോ, ചോര്‍ന്നു വീഴുന്നെന്നു പറഞ്ഞതുകേട്ട് കുടം കമിഴ്ത്തി ദ്വാരമെവിടെയെന്ന് നോക്കി) തൊട്ടിത്തരങ്ങളും മാങ്ങൂരിന്റെ മുകളില്‍ വച്ചു കെട്ടിക്കൊടുത്തു കൊല്ലത്തുകാര്‍ . നാണക്കേട് കൂടിക്കൂടി ഒടുക്കം ആ നാട്ടുകാര്‍ മാങ്ങൂരെന്ന പേരു തന്നെ ഉപേക്ഷിച്ചു വേറേ പല സ്ഥലപ്പേരുകളാക്കി എന്നാണു ആരോ പറഞ്ഞത്.
(അപ്പോ ഗുരുക്കളെന്താ പറഞ്ഞത്? ശ്ലോകം. അതറിയാമ്മേലാ. അറിയാവുന്ന കാര്യങ്ങളെക്കുറിച്ചല്ലേ പറയാന്‍ പറ്റൂ)

12:47 PM  
Blogger Ambi said...

വേണുവേട്ടാ..അതിപ്പം മാങ്ങൂരെന്നൊന്നുമില്ല..സകല കല്യാണത്തിനും ഇപ്പം അടി തന്നെ..വെള്ളമടി..പിന്നെ കൂട്ടയടി..
അടുത്ത് ബാറുള്ള സ്ഥലം നോക്കിയാ ഇപ്പം അഡിറ്റോറിയം തന്നെ എടുക്കുന്നത്..

അല്ല ഇഞ്ചിയേച്യേ അപ്പം ആ ജനലേക്കൂടെ കാണണതാ..?:)

12:51 PM  
Blogger പൊന്നപ്പന്‍ - the Alien said...

ആയ്.. ആ പാറ്റാ ഷോവനിസം എനിക്കങ്ങട് കത്തീലല്ലാ.. രണ്ടൂന്നു ദെവസ്സായിട്ടു തലക്കകത്തൊരു കറണ്ട് കട്ട്.. ഫ്യൂസു മാറ്റേണ്ടി വരും..!

ബിന്ദു മാഷേ.. പണ്ട് തക്ഷകനെന്നെങ്ങാണ്ടു പറയുന്നൊരു ചങ്ങായി ഒരു വെളുത്ത ഓസ്ട്രേലിയന്‍ ആപ്പിളിന്റെ അകത്തു കേറി ഒരു പരീക്ഷയെഴുതാന്‍ പോയ ചെക്കനെ പരീക്ഷണവസ്തുവാക്കിയ കഥ കേട്ടിട്ടുണ്ടാ?.. ഇക്കാലത്തൊന്നും വിശ്വസിക്കാന്‍ പാടില്ല..
അവന്‍ ദോശക്കകത്തുമിരിക്കാം..
അവന്‍ ഉണ്ടാപ്രിയുടെ വേഷത്തിലും വരാം.. എനിക്കൊരു സമാധാനവുമില്ലെന്നേ..

12:53 PM  
Blogger വക്കാരിമഷ്‌ടാ said...

അപ്പോള്‍ പണ്ട് വേണാടെക്‍സ്പ്രെസ്സില്‍ പാന്റൂരിക്കാരന്റെ കൈയ്യില്‍ നിന്നും ചൂടു ചായ നാലുരൂപാ കൊടുത്ത് വാങ്ങിച്ച് അത് കുടിക്കാന്‍ തുടങ്ങിയപ്പോള്‍ അടുത്തിരുന്നയാള്‍ സമയമെത്രയായീ എന്ന് ചോദിച്ചപ്പോള്‍ ചൂടുചായഗ്ലാസ്സിരുന്ന കൈ ചായയോടുകൂടിത്തന്നെ തിരിച്ച് വാച്ച് നോക്കി സമയം പറഞ്ഞ ആ മാന്യന്‍ മാങ്ങൂരുകാരനായിരുന്നല്ലേ... ഹെല്‍‌മറ്റിട്ട് കാര്‍ക്കിച്ചുതുപ്പിയ അതേ ദേഹം?

12:54 PM  
Blogger Ambi said...

ദേവേട്ടനുമെത്തി..അപ്പം സംഗതി കുശാലായി..ഇന്നലെ ഉണ്ടാപ്രിയുടെ പൊരേടത്തി വന്ന് കുറേനേരമൊക്കെ കറങ്ങിനിന്ന്..പക്ഷേ അങ്ങോട്ട് തിരിഞ്ഞ് നോക്കാന്‍ നേരമൊത്തില്ല..വേറൊരു പൊരേടത്തി കെളയലൊണ്ടാരുന്ന്..:)
അപ്പ് ഒരു പതിനഞ്ചിങ്ങ് പോരട്ട് അല്ലിയോ..

12:55 PM  
Blogger ബിന്ദു said...

ഇന്നപ്പോള്‍ ഇവിടെയാണല്ലെ മീറ്റിങ്ങ്. ദോശ എന്ന വാക്കു മതി അല്ലെ? ഉണ്ടാപ്രി പിന്നെ പുതുമുഖമാണെന്നു വയ്ക്കാം. ഉമേഷ്ജിയുടെ അടുത്തുനിന്ന് രക്ഷപ്പെടാന്‍ വല്യ പാടായിരിക്കുംട്ടൊ. വേറൊന്നുമല്ല പിടിച്ചു നിര്‍ത്തി ശ്ലോകം ചൊല്ലി കേള്‍പ്പിക്കും. :)

12:58 PM  
Blogger Ambi said...

ഒരു രണ്ടെണ്ണം ആദ്യം തന്നെ ഞാന്‍ കൂട്ടിയിട്ടതാ:)

അപ്പൊ പാവലിന് മാവിന്റെ ചില്ല ചായ്ച്ച് കൂട്ടിക്കെട്ടി പന്തലിട്ടതും ചെടി മൂടോടെ പറിഞ്ഞ് പോയപ്പൊ മണ്ണ് ലോറിക്കടിച്ച് കൂനകൂട്ടി തടമിട്ടതും ഈ മാങ്ങൂരുകാരു തന്നെ അല്ലിയോ..

12:59 PM  
Blogger നിര്‍മ്മല said...

ഇഞ്ചി ആരെ പണയംവെച്ചൂന്നാ (കശ്മല) പൊന്നപ്പഗുരൂ ഈ ശാര്‍ദ്ദൂലന്‍ വിക്രീഡിക്കുന്നത്?

1:01 PM  
Blogger പൊന്നപ്പന്‍ - the Alien said...

ആദിയില്‍ അമിനോ ആസിഡ് ഉണ്ടായി.
അമിനോ ആസിഡുകള്‍ സംഘടിച്ച് ആദമുണ്ടായി
ആദത്തിന്റെ ചെപ്പക്കിട്ടു പൊട്ടിക്കാന്‍ അവ്വയും ഉണ്ടായി..
പിന്നെ അവര്‍ ഏദന്‍ തോട്ടത്തില്‍ പോസ്റ്റു നാട്ടി.
പോസ്റ്റില്‍ നിറയെ കമന്റു കായ്ച്ചു
കമന്റ് പൊട്ടിക്കാന്‍ വരുന്നവര്‍‌ക്കായി കൊച്ചുണ്ടാപ്രി തട്ടുകടേട്ടു.. ചുക്കു വെള്ളോം നാരങ്ങാ മിട്ടായീം ഫ്രീയും കൊടുത്തു.
തട്ടുകട ഹിറ്റായി.. ദോശ ചുട്ടു ദോശ ചുട്ടു ഉണ്ടാപ്രിക്കു മേലു കഴച്ചു..
പിന്നെ.. (കഥ തുടരും)

ഇവിടേം നാട്ടിലൊള്ള അമിനോ ആസിഡുകളൊക്കെ എത്തിത്തുടങ്ങിയല്ലോ.. !!

1:01 PM  
Blogger Inji Pennu said...

എന്തുവാ അമ്പീസ് ഈ പറ്യണത്? അപ്പം ജനലില്‍ കൂടി കാണാന്നാ? എന്തു അപ്പം? പാലപ്പാ? ഞാന്‍ കരു‍ത്യേ ഇത്രേം നേരവും ഇത് ദോശേനെക്കുറിച്ചായിരുന്നെന്നാ...ഇത് എപ്പൊ അപ്പം ആയി? ;)

ഹൌ! പൊന്നപ്പന്‍സിനു ബാറ്റാ ഷൂ കമ്പനിക്കാരെക്കുറിച്ചറിയില്ലെ? വക്കാരിജി ഒന്ന് പറഞ്ഞുകൊടുക്കീന്‍...

1:02 PM  
Blogger Ambi said...

Temptation..
ഉമേഷേട്ടന്‍ ശ്ലോകം ചൊല്ലിയ്ക്കുമെങ്കില്‍ ഇവിടെ ആയിരം തികയും..:)
മന്ദാക്രാന്താ ------------നാലുമാറേഴുമായ് ഗം..

പൂരിപ്പിയ്ക്കുക

1:03 PM  
Blogger വക്കാരിമഷ്‌ടാ said...

കാലം മാറി, കഥ മാറി, മോഡേണ്‍ ഡേ മാങ്ങൂരുകാര്‍ ചെയ്യുന്നതല്ലേ സ്പ്രേയുടെ നോസില് മുന്നോട്ടാക്കി ചീറ്റിച്ചിട്ട് ഓടിപ്പോയി സ്പ്രേയ്ക്കും മുമ്പില്‍ പോയി നിന്ന് അത് മുഴുവന്‍ ഷര്‍ട്ടില്‍ പറ്റിപ്പിക്കുന്നത്.

1:05 PM  
Blogger Ambi said...

തെറ്റ് പൂരിപ്പിച്ചാല്‍ ഞാന്‍ പറയേണ്ടല്ലോ ഇത് ഉമേശന്‍ മാഷിന്റെ ബ്ലോഗാകുന്നു..ചൂരല്‍പ്പഴം..:)
പിന്നെ ക്വസ്റ്റിയം ഇട്ടയാള്‍ക്ക് ഉത്തരം പറയേണ്ടാ..കേട്ടല്ലാ..

ഇഞ്ചിയേച്ചിയേ ആ പച്ചപ്പിലോട്ട് ജനലയ്ക്കരികില്‍ നിന്ന് നോക്കണ ടോട്ടോചാനെപ്പറ്റിത്തന്നെ പറഞ്ഞത്..അത് ചേച്ചീടെ പടമല്ലിയോ..അല്ലാതെ വിന്‍ഡോസ് ജനലല്ല..:)

1:08 PM  
Blogger Ambi said...

അപ്പം മാങ്ങൂരുകാരാണാ മാട് ട്രിക്സ് എന്ന പടമെടുത്തത്..
പിന്നെ വേറൊരു പടവുമുണ്ട്..ഇഞ്ചികടിച്ച ടൈഗര്‍..കിടിലം ഡ്രാഗണ്‍..

1:10 PM  
Blogger Inji Pennu said...

നിര്‍മ്മല്ലേടത്തിയേ,
എന്നെങ്കെ നിങ്കെ അപ്പാവിയാനാ ഒരു പൊണ്ണെ പത്തി ഇന്തമാതിരിയേല്ലാം പസങ്ങക്ക് സൊല്ലിക്കൊടുക്കരുത്? രൊമ്പ കഷ്ടം..!

1:11 PM  
Blogger വക്കാരിമഷ്‌ടാ said...

മാങ്ങൂരുകാര് മൌനനഷ്ടത്തിനും മാനനഷ്ടത്തിനും കേസിനു വന്നാല്‍ ആദ്യം നമുക്ക് വേണുവണ്ണനെ കാണിച്ചുകൊടുക്കണോ ദേവേട്ടനെ കാണിച്ചു കൊടുക്കണോ.

1:12 PM  
Blogger ബിന്ദു said...

ജഞ്ജലിപ്പ് എന്ന വാക്കു കേട്ടിട്ടില്ലെ? അതു പണ്ട്.. ആദിയും ശ്രീജിത്തും കൂടി പാര്‍ട്ടണര്‍ഷിപ്പ് വ്യവസ്ഥയില്‍ ഉണ്ടാക്കിയെടുത്ത ഒരു വാക്കാണ്. ഉമേഷ്ജി അതിന്റെ അര്‍ത്ഥം കണ്ടുപിടിക്കാനുള്ള പണിപ്പുരയിലാണ്. :)

1:12 PM  
Blogger പൊന്നപ്പന്‍ - the Alien said...

നിര്‍മലേച്ചീ സോ സിമ്പിള്‍..
ഇഞ്ചിപ്പെണ്ണിനു ജഞ്ജലിപ്പണയവേ,
അതായത്..

- ഇഞ്ചിപ്പെണ്ണ് ജഞ്ജെലിയെ പണയം വച്ച്..

ഈ ജെഞ്ചെലിയുടെ കഥ ഇതാണ്

പണ്ടീ ജാലിയന്‍ വാലാ ബാഗിനകത്ത് ആ കശ്മലന്മാരെല്ലാം അക്രമങ്ങള് കാണിച്ചില്ലേ.. അതിനു ശേഷം അവിടെയുള്ള മണ്ണും മരവും കോടാലീം മണ്‍‌വെട്ടിയുമെല്ലാം സ്വാതന്ത്ര്യ സമര സേനാനികള്‍ കൊണ്ടു പോയി.. ഇന്‍സ്പിരേഷന് (റെഡ്സ്റ്റാര്‍ നാടകവേദി അവതരിപ്പിച്ച ഭഗത് സിംഗ് എന്ന നാടകം ഒരു റെഫറന്‍സിനു കണ്ടു നോക്കു).
അങ്ങിനെ ദേശസ്നേഹം ഉള്ളവരെല്ലാം അവിടുന്നു പാറ്റേം പോത്തിനേം വരെ അടിച്ചോണ്ടു പോയി.
ഇഞ്ച്യേച്ചി അന്നാ യാഹൂവിനെതിരേ പ്രതികരിക്കാന്‍ ഇച്ചിരി ഇന്‍‌സ്പിരേഷനു വേണ്ടി നടന്നതോര്‍‌മയില്ലേ?
അന്നു ആ ജാലിയന്‍ വാലാ ബാഗിലും പോയിരുന്നു. അന്നു കിട്ടിയ മൂന്നെലിയെ സ്വന്തം വീട്ടില്‍ ജെഞ്ചെലി എന്ന പേരിട്ടു വിളിച്ച് പുലികളെ പോലെ വളര്‍‌ത്തുകയായിരുന്നു എന്നായിരുന്നു കേട്ടു കേള്‍വി.
അന്ത ജെഞ്ജ് എലികളെ രണ്ടു ദോശ കിട്ടാന്‍ വേണ്ടി ഇഞ്ച്യേച്ചി പണയം വച്ചു എന്ന ഘടിക്രൂരമാ‍യ ആരോപണമാണ് ഈ ഉമേഷു മാഷിവിടെ നടത്തുന്നത്.

പ്രതികരിക്കണ്ടേ..??

1:12 PM  
Blogger Ambi said...

നി ഞാന്‍ ഇച്ചെരെ കഴിഞ്ഞേച്ചും വരാം..ഇന്ന് തോര്‍ത്തീല്ലാത്ത ചപ്പാത്തീം മൊട്ടക്കറീം..
പോയി ഒണ്ടാക്കട്ട്..

1:13 PM  
Blogger Inji Pennu said...

ഓഹ്, അതാ തമ്പീ...പുരിയിലൈയ്...
അത് കൊഴയന്താക്കും, റ്റോടോചാന്‍ കൊഴന്തൈ..

വിടമാട്ടേ...വിടമാട്ടേ...നാന്‍ നാഗവല്ലി.

1:13 PM  
Blogger പൊന്നപ്പന്‍ - the Alien said...

ശരിയാണല്ലപ്പാ.. ടോട്ടോച്ചാന്‍ കുഞ്ഞിന്റെ ഇന്ത്യന്‍ ട്വിന്നാ..?

1:15 PM  
Blogger ദേവന്‍ said...

ഈെ വീക്കെന്‍ഡു ബ്ലോഗര്‍മീറ്റ്‌ ത്രെഡുകള്‍ കൊണ്ട്‌ എന്തു ചെയ്യാന്‍ സാധിക്കും എന്ന് ആലോചിക്കുകയായിരുന്നു. ഒരു തീം ഇല്ലാത്തതല്ലേ പ്രശ്നം, പല വിഷയം ആയാലോ? ഒരു പോസ്റ്റാകാന്‍ മാത്രമില്ലാത്ത എന്തെങ്കിലും ഒരാള്‍ പറയുന്നു, നാലഞ്ചു കമന്റില്‍ തീരുന്ന കാര്യമേയുള്ളു, അപ്പോഴേക്ക്‌ അടുത്തതിടാം?

അംബി പുരയിടം കിളയ്ക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ഓര്‍ത്തതാ, ഇവിടുള്ളവരില്‍ എത്രപേര്‍ക്ക്‌ കൈത്തൊഴിലുകള്‍ അറിയാം? ഉദാഹരണത്തിനു ഓലമെടയല്‍, കാള പൂട്ട്‌, മരമടി, കൊയ്ത്ത്‌, കയറുപിരിക്കല്‍, റബ്ബര്‍ വെട്ട്‌, തുന്നല്‍ അങ്ങനെയൊക്കെ?

ഗുരുവിനു ശകലം വര്‍ക്ക്‌ കൊടുത്താലോ?
"ജഗത്തൊക്കെ നന്നായ്‌ പരന്നിട്ടു പണ്ടേ-
യിരിപ്പുണ്ടു നേരെന്നു പേരായ വസ്തു
ക്രമത്താലതിപ്പോല്‍ ചുരുങ്ങിച്ചുരുങ്ങി-
പ്പണത്തോളമേയുള്ളുവെന്നായി വന്നു."

സുഷേണന്റെ സോഫ്റ്റ്വെയര്‍ ഇല്ലാതെ വൃത്തം ആരെങ്കിലും പറയൂ, ശരിയോ തെറ്റോ എന്നു ഗുരുക്കള്‍ തീരുമാനിക്കും, കാരണം ഉത്തരം എനിക്കറിയില്ല

1:18 PM  
Blogger ആവനാഴി said...

പ്രിയ ഉണ്ടാപ്രി,

ഞാനിട്ട കമന്റ് പിന്മൊഴിയില്‍ വന്നു. ഈ പോസ്റ്റില്‍ കാണാനില്ല.

അതെന്താ അങ്ങിനെ?

സസ്നേഹം
ആവനാഴി

1:18 PM  
Blogger Inji Pennu said...

ആമാടാ പ്രതികരിക്കേണ്ടേ സൊല്ലി സൊല്ലി ഒരു വഴിയാച്ച്...ഇനിമേല്‍ ഇന്ത മലയാളീസ് കൂടെ ഒന്നുമില്ലൈ..!!

1:18 PM  
Blogger Inji Pennu said...

എന്റെ അമ്മക്ക് തുന്നല്‍ അറിയാം. അത് മതിയോ ദേവേട്ടാ? എനിക്ക് കുക്കിങ്ങ് അറിയാം, തുടക്കത്സ് ആന്റ് ക്ലീനിങ്ങ്, പിന്നെ എനിക്ക് മേക്കപ്പ് ചെയ്യാന്‍ അറിയാം, പിന്നെ നെയില്പോളിഷ് ഇടാന്‍ അറിയാം..ഉം..പിന്നെ എനിക്ക് ഫേഷ്യല്‍ ഒരുമാതിരിയൊക്കെ ചെയ്തുകൊടുക്കാന്‍ അറിയാം..ഉം...പിന്നെ..

1:21 PM  
Blogger ബിന്ദു said...

സിമ്പിളല്ലെ ആവനാഴി? ഇതു ഉമേഷ്ജിയുടെ പോസ്റ്റാണ്. ഉണ്ടാപ്രിയുടേതല്ല. :)
ദേവാ എനിക്ക് തുന്നലറിയാം, ഓല മെടയാന്‍ അറിയാം, കൊയ്യാന്‍ അറിയാം മെതിക്കാന്‍ അറിയാം. എന്താ കാര്യം??

1:21 PM  
Blogger ആവനാഴി said...

പ്രിയ ഉണ്ടാപ്രി,

(വീണ്ടും ഇടുന്നു, അതുകൊണ്ട്)

ഈ പോസ്റ്റിനുള്ള കമന്റുകള്‍ 600 കഴിഞ്ഞിരിക്കുകയാണല്ലോ. പിന്‍‌മൊഴിയില്‍ നോക്കിയപ്പോള്‍ ദോശക്കും തേങ്ങാച്ചമ്മന്തിക്കുമുള്ള കമന്റുകളുടെ പ്രളയം.

ദോശയും ചമ്മന്തിയും എനിക്കേറ്റവും ഇഷ്ടപ്പെട്ട പദാര്‍ഥങ്ങളാണു.

“വിശപ്പിനുവിഭവങ്ങള്‍ വെറുക്കോളമശിച്ചാലും
വിശിഷ്ടഭോജ്യങ്ങള്‍ കണ്ടാല്‍ കൊതിയാമാര്‍ക്കും” എന്നാണല്ലോ!

ഇപ്പോള്‍ ഓര്‍മ്മ വരുന്ന ഒരു കാര്യമുണ്ട്. ഞാന്‍ പറയില്ല! എത്ര ചോദിച്ചാലും പറയില്ല!ഹ, ഹ,ഹ... ;)

സസ്നേഹം
ആവനാഴി

1:21 PM  
Blogger നിര്‍മ്മല said...

ഹൊ അത്രേയുള്ളോ, സമാധനമായി. നാലുകെട്ടും എന്നൊക്കെ ഭീഷണി ബ്ലോഗുണ്ടാക്കിയ ആളായപ്പൊ ഞാന്‍ പേടിച്ചുപോയി ;)
[ഇന്നു നാഗവല്ലി കാനഡയില്‍ വന്ന് വാഴ്പ്പിണ്ടി വെട്ടണപോലെ വെട്ടൂന്നാ തോന്നുന്നത് :( ]
ഞാന്‍ പോവ്വാട്ടാ, ഓഫീസിലെ പണികഴിഞ്ഞു. ലോകകപ്പുകാര്‍ക്ക് ചായ ഉണ്ടാക്കട്ടെ.

1:22 PM  
Blogger പൊന്നപ്പന്‍ - the Alien said...

പ്രതികരിച്ചേ പറ്റൂ ഇഞ്ച്യേച്ചീ..
തമിഴെങ്കി തമിഴ്.. അല്ലേലും നമ്മ ദ്രാവിഡ പസുങ്കളെല്ലാം ഒന്നല്ലവാ..


ദേവേട്ടാ ഞാന്‍ ബെസ്റ്റ് കൈത്തൊഴിലാളിയാ.. കീബോര്‍ഡാ ആയുധം.. എന്തേ..? ടൈപ്പിങ്ങ് കൈത്തൊഴിലല്ലേ?

1:23 PM  
Blogger വക്കാരിമഷ്‌ടാ said...

പശുക്കറവ കൈത്തൊഴിലാക്കി കൂട്ടുമോ ദേവേട്ടാ?

ഞങ്ങളുടെ കറമ്പി കറക്കണ്ട രീതിയില്‍ കറന്നപ്പോള്‍ തന്ന പാലാണ് പാല്. നല്ല വെളുവെളാന്നിരിക്കുന്ന പാല്. ഒരു പ്രശ്‌നവുമില്ലായിരുന്നു.

പശുക്കറവൈ എന്നൊരു തമിഴ്‌ പടമുണ്ടായിരിന്നോ?

നനഞ്ഞിടം കുഴിയ്ക്കുന്നത് കൈത്തൊഴിലാണോ?

1:23 PM  
Blogger Ambi said...

വക്കാരിയണ്ണാ..അപ്പം നമ്മള് മാങ്ങൂരുകാരന്‍ കേസിനുവന്നാല്‍ പറയേണ്ടത് എന്താണേന്നറിയില്ലേ..:)

ഞാനല്ല സാറേ..ലവനാ..ലോ....ലവന്‍‍
നമ്മളായിട്ടാരേം ഒറ്റിക്കൊടുക്കരുത്.....:)

1:24 PM  
Blogger ബിന്ദു said...

അപ്പോ ഓഫീസിലെ പണിയാ അല്ലെ ഇവിടെ ഇങ്ങനെ കമന്റായി കണ്ടത്. ബ്ലോഗില്‍ അര്‍മാദിക്കുന്നതിനും കൂലിയേ.. :)

1:24 PM  
Blogger വക്കാരിമഷ്‌ടാ said...

ആവ് നാഴിയണ്ണോ, കാര്യം ഉമേഷ്‌ജിക്ക് ആറനോള്‍ഡ് ശിവശങ്കരന്റെ ബ്യാഡിയും പൊക്കവുമൊന്നുമില്ലെങ്കിലും അദ്ദേഹത്തെ ഉണ്ടാപ്രി പൂച്ചഗറിയില്‍ പെടുത്താമോ എന്നൊരു സംശയം.

അങ്കം മുഴുവന്‍ ഉണ്ടാപ്രിയുടെ ദോശബ്ലോഗിലല്ലായിരുന്നോ :)

1:25 PM  
Blogger Inji Pennu said...

ഓ, ഓലമെടയണത് ഞാനും കണ്ടിട്ടുണ്ട്. നോ മെതി ആന്റ് കൊയ്യ് ബട്ട്. റൈസ് കംസ് ഇന്‍ ബാഗ്സ് അറ്റ് ദ സൂപ്പര്‍ മാര്‍കെറ്റ്...:)

ഹൊ! ദുഫായീന്ന് അമേരിക്കക്ക് നല്ല ദൂരമുള്ളത് നന്നായി. സത്യായിട്ടും നിറുത്തി.

1:25 PM  
Blogger വക്കാരിമഷ്‌ടാ said...

വോ, അമ്പീ. ദേവേട്ടാ, വേണുവണ്ണോ അപ്പോള്‍ എല്ലാം ഞങ്ങള്‍ പറയുന്നതുപോ‍ാലെ

1:26 PM  
Blogger വക്കാരിമഷ്‌ടാ said...

വോ, അമ്പീ. ദേവേട്ടാ, വേണുവണ്ണോ അപ്പോള്‍ എല്ലാം ഞങ്ങള്‍ പറയുന്നതുപോ‍ാലെ

1:26 PM  
Blogger വക്കാരിമഷ്‌ടാ said...

50

1:26 PM  
Blogger വക്കാരിമഷ്‌ടാ said...

50

1:26 PM  
Blogger ബിന്ദു said...

ഇതിലെ 50 ആര്‍ക്കു കിട്ടും?

1:26 PM  
Blogger വക്കാരിമഷ്‌ടാ said...

ഫൌളാക്കിയാല്‍ വിവരമറിയും. അറിയാതെ രണ്ട് ഞെങ്ങിപ്പോയതാ. അതിനു മുന്നിലത്തേത് മറുപടിക്കമന്റുമായിരുന്നു

1:27 PM  
Blogger നിര്‍മ്മല said...

20ഉം 40ഉം കിട്ടി. ബിന്ദു ഇവിടെയുള്ള സ്ഥിതിക്ക് 50നു ചാന്‍സില്ല. കിട്ടിയ രണ്ടു പൂജ്യോംകൊണ്ട് പോവ്വാ. 4 കെട്ടിയ ആളു ഫേഷ്യലുചെയ്തതാ‍ട്ടോ ബിദ്നുവിന്റെ ഓര്‍ക്കൂട്ട് പ്രൊഫൈല്‍ പടം ;)

1:27 PM  
Blogger വക്കാരിമഷ്‌ടാ said...

ബിന്ദുവേ, അമ്പത് കിട്ടി. പക്ഷേ ഫൌളല്ല. അറിയാതെ രണ്ട് ഞെങ്ങിയത് എന്റെ കുഴപ്പമല്ല. മൌസില്‍ ആഞ്ഞുഞെക്കിയപ്പോള്‍ പറ്റിയ മിസ്സിസ്സ് റ്റേക്ക്. വേണേല്‍ അമ്പത് ബിന്ദുവിന് തരാം. പക്ഷേ...

1:28 PM  
Blogger പൊന്നപ്പന്‍ - the Alien said...

ദോ തുടങ്ങി നമ്പരിടക്കം. സീരിയസ്സായിട്ടൊരു കാര്യം പറയുമ്പഴാണോ ഫ്യൂറിയര്‍ സീരീസ്.. വക്കാരീ..ധിക്കാ‍രീ.. ഇപ്പൊ 55 ആയിട്ടൊണ്ടോ..?

1:29 PM  
Blogger ബിന്ദു said...

വക്കാരിയേ ഫൌള്‍ ആയി. ഇനി പറഞ്ഞിട്ടു കാര്യമില്ല, കിട്ടിയതും കൊണ്ട് വിട്ടൊ. 50 എനിക്കു തന്നെ. തന്നില്ലെങ്കില്‍ വിവരമറിയും. :)

1:29 PM  
Blogger പൊന്നപ്പന്‍ - the Alien said...

അയായേ.. 55 ആയേ..ഇനിയെവിടെന്നെങ്കിലും ഒരു 5 കൂടി കിട്ടിയാല്‍ മറിച്ചു വിറ്റൊരു പാക്കറ്റ് വിത്സു വാങ്ങി വിത്സണു കൊടുക്കാരുന്നു

1:31 PM  
Blogger Inji Pennu said...

അതേന്നേ പൊന്നപ്പന്‍സ്, നമ്മള്‍ രണ്ടാളും മാത്രേ ബുജിയായിട്ടീ പോസ്റ്റില്‍ ഉള്ളൂന്നു തോന്നണു. ഞാന്‍ ആക്ചുവലി അങ്ങിനെയൊക്കെ കമന്റിയെങ്കിലും അതൊക്കെ ഉത്തരാധുനികമായിട്ട് പറഞ്ഞതാണ്, തമിഴ് മലയാളം ഇന്‍ഫ്ല്യ്‌വന്‍സ്, പിന്നെ ഇപ്പോഴത്തെ കുട്ടികളുടെ മാനസിക പ്രശ്നങ്ങള്‍...അങ്ങിനെയൊക്കെ...

1:31 PM  
Blogger Ambi said...

ദേവേട്ടാ..തുളസിയണ്ണന്‍ പഠിപ്പിച്ച് തന്നതാ കാളപൂട്ട്..(ബ്ലോഗര്‍ തുളസിയണ്ണനല്ലാ) അതെനിയ്ക്കറിയാം..അത് ലവനുമറിയാം എന്നെനിയ്ക്കറിയാം:)..ലോ ലവന്‍

പശുക്കറവ..ഓര്‍ത്തപ്പൊഴേ വെരലൊടിഞ്ഞു..:)

റവറ് വെട്ട്..(ഒട്ടുപാല് കൊണ്ട് അത്യാവശ്യം കാശൊണ്ടാക്കിയിരുന്നു ...:)

ഓലമെടയാനറിയില്ല..കാരണം ഈ തടിയും വച്ചോണ്ട് ചന്ദനക്കാലും പൂട്ടിയിരിയ്ക്കുക എന്നുള്ളത് അക്രമമാണ് ദേവേട്ടാ അക്രമം..:)

കീറിയതാണേ തയ്ക്കും..അനിയത്തീടെ പാവയ്ക്ക് ഉടുപ്പ് തയ്ച് കൊടുക്കും..
പാചകം കൈത്തൊഴിലാണേ ഞാന്‍ ധീരധീരം അവകാശപ്പെടുന്നു..(തിന്നണവര് തമ്മയിക്കൂലാ..)

1:32 PM  
Blogger വക്കാരിമഷ്‌ടാ said...

പൊന്നപ്പാ, ഇപ്പോള്‍ അങ്ങിനെവല്ലോം ഉണ്ടോ. വീണിടം വിഷ്ണുലോകമാക്കി അവിടെക്കിടന്നുരുളുക എന്നുള്ള സിമ്പിള്‍ ചിന്തകളൊക്കെയല്ലേ ഉള്ളൂ.

ഓക്കെ. ഈ അമ്പത് ബിന്ദുവിന് താഡിക്കേറ്റ് ചെയ്തിരിക്കുന്നു.

അപ്പോള്‍ പറഞ്ഞുവന്നത് മാങ്ങൂര്....

1:32 PM  
Blogger ദേവന്‍ said...

ഒന്നുമില്ല ബിന്ദു, ഞാന്‍ ലോകത്തെ ശകലം റീവൈന്‍ഡ്‌ ചെയ്തു പ്ലേ ചെയ്യാന്‍ ദൈവത്തോടു പറയാന്‍ തുടങ്ങുകയായിരുന്നു. കമ്പ്യൂട്ടറേല്‍ പണിയും ബൈക്കില്‍ ചെത്തും ഒന്നുമില്ലാതെയാകുമ്പോള്‍ എത്രപേര്‍ അന്നത്തിനുള്ള വക ഒപ്പിക്കുമെന്ന് ഒന്നു നോക്കിയതാ.

ഇഞ്ചീ- അമ്മയ്ക്ക്‌ അറിയാവുന്നത്‌ കണക്കില്‍ എടുക്കില്ല്ല. കുക്കിംഗ്‌ അംഗീകരിച്ചു (മേക്കപ്പ്‌ ഹും.. കഥകളിക്ക്‌ ചുട്ടികുത്താന്‍ അറിയാമോ?)

പൊന്നപ്പാ, ഷൂള്‍സും റെമിഗ്ടണും റിലീസ്‌ കാത്ത്‌ സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്ന കാലം ആണു ഞാന്‍ ചോദിച്ചു വാങ്ങിച്ചത്‌. എന്തു ജോലി എടുക്കാന്‍ പോകുവാ ഇനി?
കണക്കെഴുത്ത്‌ പത്തു മൂവായിരം കൊല്ലമായി ഇപ്പോഴത്തെ രീതിയില്‍ തന്നെ. ഒരു പറ്റിനു തുല്യമായി വരവുള്ളയിടത്തോളം കാലം ഞാന്‍ പിഴച്ചു പോയിക്കോളും.

1:32 PM  
Blogger Ambi said...

oru അറുവത് ഒഴിച്ച് താ

1:33 PM  
Blogger പൊന്നപ്പന്‍ - the Alien said...

അതു പിന്നെനിക്കറിയത്തില്ല്യോ..? ഈ പാവപ്പെട്ട ബുജികള്‍‌ക്കൊരു മൂലക്കിരുന്നൊന്നു ആകുലപ്പെടാനും പറ്റില്ലാന്നു വച്ചാല്‍.. അതിനിടക്കു സാറ്റു കളിക്കാന്‍ വരും പിള്ളേര്.! ധിക്കാരികള്‍.
ഞാന്‍ സാറ്റേ...

1:35 PM  
Blogger ദേവന്‍ said...

വക്കാരീ, അംബീ, എനിക്കും പശുക്കറവ അറിയാം (തോളെല്ലു ഊരി വരുന്ന പണിയാ. ചില പശുക്കളു തൊഴിക്കുകയും ചെയ്യും. പശു/ കാള “എറിഞ്ഞു” എന്നായിരുന്നു തൊഴിച്ചു എന്നതിനു എന്റെ വീട്ടിലൊക്കെ പറഞ്ഞിരുന്നത്. ഏതെങ്കിലും കൊല്ലത്തുകാരനു ഈ “എറിയല്‍” കേട്ട പരിചയമുണ്ടോ?

1:35 PM  
Blogger വക്കാരിമഷ്‌ടാ said...

മൂക്കില്‍ കൈയ്യിടുക, വിരലു കടിക്കുക, തല ചൊറിഞ്ഞ് താരന്‍ പറപ്പിക്കുക എന്നിവ അവശ കൈത്തൊഴിലുകളുടെ കൂട്ടത്തില്‍ കൂട്ടാമോ?

അപ്പോള്‍ കറവക്കാര്‍ ബ്ലോഗര്‍‌മാര്‍ ആരുമില്ലേ. എനിക്കൊരു കറവ കറവേശ്വര കറവഗാന കറവരശ്
കറവവാദ്യ കറവാനിധി ഡിംഡിമ കറവാനിപുണ കറവച്ചക്രവര്‍ത്തി കറവക്കാരിപ്പട്ടം (കറ വക്കാരി, അല്ലാതെ സ്ത്രീലിംഗമല്ലേ) ആരെങ്കിലും പെട്ടെന്ന് തായോ.

1:35 PM  
Blogger വക്കാരിമഷ്‌ടാ said...

യ്യോ അപ്പോള്‍ കറവപ്പട്ടം എനിക്ക് കിട്ടില്ലേ. ഒരു കറുവാപ്പട്ടയെങ്കിലും തായോ, ചവച്ചോണ്ടിരുന്നോളാം.

1:36 PM  
Blogger Inji Pennu said...

ഹഹദേവേട്ടാ ഞാന്‍ ഡാന്‍സിനും ഒക്കെ മേക്കപ്പ് ചെയ്യാറുണ്ട്. പിന്നെ മൈം ഇതിനൊക്കെ ചെയ്യും. പിന്നെ കുക്ക് ചെയ്ത് ഒരു വമ്പന്‍ കേറ്ററിങ്ങ് കമ്പനി തന്നെ തുടങ്ങാ വേണമെങ്കില്‍. പിന്നെ ഗാര്‍ഡനിങ്ങ്, ഈ തൈ വിത്ത് ഇതൊക്കെ എത്തിച്ചു കൊടുക്കാറുണ്ട്.ഹും പിന്നെ, ഞാന്‍ കേക്ക് ഡെക്കറേറ്റിങ്ങ് പഠിക്കാന്‍ പോവാ...
ഉം..പിന്നെ ഡ്രൈവിങ്ങ് അറിയാം..അപ്പൊ പിസ്സാ ഡെലിവറി പറ്റും..പിന്നെ..

1:37 PM  
Blogger വക്കാരിമഷ്‌ടാ said...

കോമ്പറ്റീഷന്‍ കൂടി സ്പോണ്‍സാറന്മാരും കൂടിയതില്‍ പിന്നെ 66 നും ഭയങ്കര ക്രെഡിറ്റാ. എനിക്ക് കിട്ടി.

1:37 PM  
Blogger ബിന്ദു said...

ഈയടുത്ത കാലത്തു പഠിച്ച ഒരു കൈത്തൊഴില്‍ കൂടി അറിയാം, മുടിവെട്ടല്‍. :) എങ്ങനെയെങ്കിലുമൊക്കെ ജീവിച്ചു പോവാമായിരിക്കും അല്ലെ? :(

1:38 PM  
Blogger ദേവന്‍ said...

അമ്മാതിരി പണികള്‍ക്കു “കയ്യും കാലും അടങ്ങി ഇരിക്കാത്തവന്‍” എന്ന പട്ടമാണു കിട്ടുക്ക പട്ടവക്കാരീ. കറുവപ്പട്ട എന്തിനാ വാറ്റ് എന്ന കൈത്തൊഴില്‍ ചെയ്തു പഠിക്കാന?

1:38 PM  
Blogger പൊന്നപ്പന്‍ - the Alien said...

ദേവേട്ടാ.. നീന്തലറിയേലേലും ഒരു ഇം‌ഗ്ലീഷു ചാനലു വരെ നീന്തിക്കടക്കാനുള്ള കോണ്‍‌ഫിഡന്‍സ് എനിക്കുള്ളതു പോലെ.. നല്ല അന്തസ്സായി കൈ നീട്ടി പിച്ചയെടുക്കും. അതും ഒരു കൈത്തൊഴിലല്ലേ..??

(എന്റമ്മച്ചീ ഗോമ്പ്ലക്സും ഹോര്‍ലിക്സും ഒക്കെ അടിപ്പിച്ചു കൊല്ലുമല്ല്)

1:39 PM  
Blogger വക്കാരിമഷ്‌ടാ said...

സ്വന്തം മുടി സ്വന്തമായി വെട്ടാനറിയാമായിരുന്നെങ്കില്‍ എത്ര കാശ് ലാഭിക്കാമായിരുന്നു. ഫ്ലൈറ്റ് പിടിച്ച് നാട്ടില്‍ പോയാ കഴിഞ്ഞ രണ്ട് പ്രാവശ്യവും മുടി വെട്ടിയത്(ഭയങ്കര ടീമാ).

അപ്പോള്‍ അഖില ബ്ലോഗ കൈത്തൊഴിലസോസി അയ്യേഷന്‍ കാരൊക്കെ വന്നേ. ഒന്ന് കാണട്ട്.

പിന്നെ എനിക്കറിയാവുന്ന കൈത്തൊഴില്‍ കുക്കിംഗ്. ഇനി പഠിക്കേണ്ടത് അവിയല്‍. തേങ്ങാ വെച്ചുള്ള ഒരു സംഗതിയും കുക്കാനറിയില്ല :(

1:40 PM  
Blogger ബിന്ദു said...

കറവ അറിയില്ലാത്തതൊരു കുറവാണോ? കറക്കാന്‍ ചെന്നാല്‍ പശു എന്നെ കറക്കും എന്നുള്ളതുകൊണ്ട് ആ ജീവിയുടെ അടുത്തേക്കു പോവില്ലയിരുന്നു. പക്ഷേ പശുവിനുള്ള പുല്ലെത്ര വേണമെങ്കിലും വെട്ടാം. തൊഴില്‍ കിട്ടുമൊ? അതോ തൊഴിയൊ?

1:41 PM  
Blogger ദേവന്‍ said...

വാഹനവും പെട്രോളും ഇല്ലാത്ത കാലമാ ഇഞ്ച്ചീ, കുതിരസ്സവാരി അറിയാമെങ്കില്‍ ഹോം ഡെലിവറി തൊഴില്‍ നടത്താം. ഇല്ലേല്‍ വള്ളം തുഴയാന്‍ പഠിക്കൂ.

മുടിവെട്ട് നല്ല തൊഴിലാണു. ഈ അടുത്ത കാലം വരെ നാട്ടിലൊക്കെ അപ്പൂപ്പന്മാരു ഷേവ് പോലും സ്വയം ചെയ്യില്ല, ഒക്കെ ബാര്‍ബേറിയന്റെ കുത്തകാവകാശമായിരുന്നു.

1:41 PM  
Blogger വക്കാരിമഷ്‌ടാ said...

കറുവാപ്പട്ടകൊണ്ട് വാറ്റുമോ? നല്ല മണം വരാനാണോ?

1:42 PM  
Blogger വക്കാരിമഷ്‌ടാ said...

ഹോ, 75ഉം കിട്ടി. ഈ എന്റെയൊരു കാര്യം.

1:42 PM  
Blogger Ambi said...

ദേവേട്ടാ എറിയല്‍ പരിചയമുണ്ടേ..ഒത്തിരി എറി കൊണ്ടിട്ടുമുണ്ട്
വീട്ടിലൊരു ധിക്കാരി വെള്ളപ്പന്നിയുണ്ടാരുന്നു..(പന്നിയല്ല പശു..സ്നേഹം മൂക്കുമ്പൊ വിളിയ്ക്കണതാ)
കറവക്കാഅരന്‍ സഹദേവന്‍ പിള്ള വന്നില്ലെ എനിയ്ക്കാരുന്നു ഡൂട്ടി..അയ്യോ..പറാഞ്ഞപോലെ കയ്യൂരി വരും..പിന്നെ കാര്‍ഷിക കോളേജിലെ ഒരു പൊസ്തകം വായിച്ച് ഞെക്കിപ്പീച്ചി കറക്കരുത് പതുക്കെ വെരലുകളുടെ ഒരു തരം അഭ്യാസം കൊണ്ട് മാത്രമേ കറക്കാവൂ അല്ലേല്‍ അകിടുവീക്കം വരും എന്ന്..
അത് വീട്ടില്‍ ഇണ്ട്രഡ്യൂസ് ചെയ്തു..എന്റെ ശനിയ്ക്ക് അതങ്ങട് ഹിറ്റായി..എറിയല്‍ നിന്നു..:)
പാലും ഒന്ന് രണ്ട് ഗ്ലാസ് കൂടുതല്‍ കിട്ടി
പിന്നെ
സഹദേവന്‍ പിള്ള വരാതെ തന്നെ ഡൂട്ടി ഏപ്പിയ്ക്കാന്‍ അമ്മ അസാരം ശ്രമിച്ചു..എവിടെ..ഞാനാ സമയമുണ്ടേ വായനശാലേ പോയിരിയ്ക്കും..
സഹദേവന്‍ പിള്ള ഇപ്പഴും കാലത്ത് നാലിനെഴുനേറ്റ് തന്റെ നടത്തയും കറവയും തുടരുന്നു..ഈ എഴുപതിലും..:)

1:42 PM  
Blogger Inji Pennu said...

ഇതേത് കാലത്തെ കാര്യമാ ഈ പറേണേ? 1757 ആണൊ? അപ്പൊ ഞാന്‍ ജനിച്ചിട്ടില്ലല്ലൊ. :)

1:43 PM  
Blogger വക്കാരിമഷ്‌ടാ said...

ബാര്‍ബര്‍ ഷാപ്പിലെ ഷേവിംഗ് എങ്ങിനെയുണ്ട്? ഇതുവരെ അത് ചെയ്യിച്ചിട്ടില്ല. ചൊറിയുമോ എന്ന പേടികൊണ്ടാ, അല്ലാതെ രോമസംബന്ധമായ പ്രശ്‌നം കൊണ്ടൊന്നുമല്ല.

വിശാലനെ ഷേവ് ചെയ്താല്‍ ബ്ലേഡ് പോകുന്ന വഴി ഒരു സൈന്‍ വേവ് പോലെയായിരിക്കും. കയറിയിറങ്ങിക്കയറിയിറങ്ങിക്കയറി (വിശാലന്റെ കവിളിന്റെ സര്‍ഫസ് ടോപ്പോഗ്രഫി പഠനം നടത്തിയായിരുന്നു)

1:44 PM  
Blogger പൊന്നപ്പന്‍ - the Alien said...

ശ്ശോ.. എന്തൊക്കെ മറന്നു പോയി..
നല്ല അസ്സലായിട്ടു തൊഴാനറിയാം (തല്ലു കിട്ടാതെ ചാവാനറിയാം)
ആമ്പ്ല്യേറ്റ് ഒണ്ടാക്കാനറിയാം
ദോശക്കല്ലും മാവും റെഡിയെങ്കി ദോശ ചുടാനറിയാം
ചായ കുടിക്കാനറിയാം (സോറി ചാ‍യയിടാന്‍)
മാഗി നൂഡിത്സ് ഉണ്ടാക്കാന്‍ അറിയാം
ഇതൊക്കെ പോരേ ഒരു ഫൈവ് സ്റ്റാര്‍ റെസ്റ്റാറന്റിലൊക്കെ കുക്കാവാന്‍..??

(എല്ലാം ഈ അച്ഛന്റേം അമ്മേടേം പ്രശ്നമാ.. ഒരു പശൂനേങ്കിലും പെറ്റായിട്ടു വാങ്ങിത്തരാന്നു..)

1:45 PM  
Blogger ബിന്ദു said...

അപ്പോഴീ ഡ്രൈവിങ്ങ് പഠിച്ചതുകൊണ്ട് വല്യ ഗുണമൊന്നുമില്ല അല്ലെ? പോയിന്റ് നോട്ടഡ്. :)

1:45 PM  
Blogger Ambi said...

എഴുപത്തേഴിലും എന്നു തിരുത്ത്..ഹ ഹ
വക കാരിയണ്ണാ..ഫാം തുടങ്ങാം..:)

1:45 PM  
Blogger ദേവന്‍ said...

പിച്ച- പൊന്നപ്പന്‍ എന്നെ വലച്ചല്ലോ.. ഹെല്‍പ്പൂ ആരെങ്കിലും, പിച്ച തൊഴിലാണോ? കണ്ഫ്യൂഷനായെങ്കില്‍ “പിച്ചാം ദേഹി” (ക്രെഡിറ്റ് വീക്കേയെന്‍സിനു) ആയി ഇറങ്ങിയാല്‍ മതി പൊന്നപ്പാ, അതു നല്ല ആദായവും മാന്യതയും ഉള്ള തൊഴിലാ. ഒരു കാവിത്തുണി- കഴുകാത്തത്. താടി- ചുമ്മാ വളരുന്നത്, കമണ്ഡലു അല്ലെങ്കില് അതുപോലെയുള്ള ഏതെങ്കിലും തെലുങ്കു വീട്ടുപകരണം, ദണ്ഡ്- ദണ്ഡമില്ലാതെ വെട്ടിയെടുത്തത്. പിന്നെ കാശിങ്ങോട്ടു ശറപറാ (ക്രെഡിറ്റ് ശങ്കരാടി- നാടോടിക്കാറ്റ്)

1:46 PM  
Blogger Inji Pennu said...

സത്യം പൊന്നപ്പന്‍സ്. പൊന്നപ്പന്‍സിനെന്റെ പ്രശ്നം അറിയും. ഒരു പെറ്റായിട്ട് ഒരു പശുവെങ്കിലും വെണാരുന്നു. പക്ഷെ എനിക്ക് വെച്ചൂര്‍ പശു മതി. മറ്റേ വലിയ പശൂനെ എനിക്ക് നല്ല പേടിയാ.

1:46 PM  
Blogger വക്കാരിമഷ്‌ടാ said...

കറക്ട്, കറക്ട്. ചുമ്മാ ഞെക്കിപ്പിഴിഞ്ഞാല്‍ വേണ്ട പാലുപോലും വരില്ല. നമ്മുടെ കൈയ്യും കഴയ്ക്കും.

ഒരു ദിവസം സ്റ്റൈലിന് ക്ടാവ് കാണിക്കുന്നതുപോലെ കറന്ന് പകുതിയായപ്പോള്‍ അകിടിനിട്ട് ഒരു ഇടി കൊടുത്തു. എന്റമ്മോ...

1:46 PM  
Blogger ബിന്ദു said...

ഈ ലോകമൊന്നു പുറകോട്ട് തിരിഞ്ഞിരുന്നെകില്‍ ഞാനാ കാലത്തു ജീവിക്കേണ്ടവള്‍ ആയിരുന്നു. :(
qw_er_ty

1:46 PM  
Blogger വക്കാരിമഷ്‌ടാ said...

നൂറടിച്ചേ (ചുമ്മാ)

1:47 PM  
Blogger Ambi said...

പൊന്നപ്പാ വെഷമിയ്ക്കാതെ..നെനക്ക് മൊട്ട പുഴുങ്ങാനറിയാം അത് വിയ്ക്കാനുമറിയാം..കച്ചകപടം..:)
അപ്പൊ ഞനും വക്കാരിയണ്ണനും ഫാം, ദേവേട്ടന്‍ കണക്കെഴുത്ത്, പൊന്നപ്പന്‍ കച്ച് കപടം ഇഞ്ചിയേച്ചി ഡെലിവറി...

അപ്പഴേ
ആരുവാങ്ങുമിന്നാരുവാങ്ങുമീ യാരാമത്തിലെ രോമാഞ്ചം:)

1:49 PM  
Blogger പൊന്നപ്പന്‍ - the Alien said...

ഈക്കളി നടക്കൂല്ല.. ഇപ്പോ ശിലായുഗത്തിലെത്തി.. ഇനീം പുറകിലോട്ടു പോവാനൊള്ള പരിപാടിയാണല്ലേ...?? ഇത്തരം അധോഗമന പ്രവണതകള്‍ ബ്ലോഗിലാണെങ്കിലും അനുവദിച്ചു കൊടുക്കാന്‍ പാടുണ്ടോ..?? വക്കാരീ.. ഇഞ്ച്യേച്ചീ.. നമ്മളെയൊക്കെ തലബിരിയാണി കഴുകിത്തൊടക്കാനുള്ള പരിപാടിയാ ഈ ദേവേട്ടനും അംബിക്കും..

1:49 PM  
Blogger വക്കാരിമഷ്‌ടാ said...

ഹ...ഹ... കറവക്കാര്യം പറഞ്ഞപ്പോള്‍ പിച്ചക്കാരുടെ ഉദാഹരണമായി നാടോടിക്കാറ്റിലെ രണ്ട് കറവക്കാരുടെ കാര്യം തന്നെ പറഞ്ഞല്ലോ ദേവേട്ടന്‍. ഇതാണ് ഒരു വെടിക്ക് ഒരൊറ്റ പക്ഷി എന്ന് പറയുന്നത്.:)

1:49 PM  
Blogger ദേവന്‍ said...

എനിക്കു എറി മാത്രമല്ല അംബീ ആലിംഗനവും കിട്ടിയിട്ടുണ്ട്‌. കൊക്കിണി എന്നൊരു പശുവുണ്ടായിരുന്നു വീട്ടില്‍. ഞാന്‍ അതിനെ എരുത്തിലഴിയേല്‍ ചേര്‍ത്തൊന്നു കെട്ടിക്കോണ്ടു നില്‍ക്കുമ്പോള്‍ ദേഹം ചൊറിഞ്ഞിട്ടാണോ ചുമ്മാ രസത്തിനാണോ എന്തോ, എന്നെയവള്‍ മതിലേലോട്ട്‌ ചേര്‍ത്ത്‌ അമര്‍ത്തിയൊന്നു ദേഹമുരുമ്മി. എന്നാ ഫീലിംഗ്‌ ആയിരുന്നെന്നറിയാമോ. ഷഡ്കാലത്തില്‍ ആര്‍ക്കും പാടാമെന്ന് ഞാന്‍ അന്ന് അനുഭവിച്ചറിഞ്ഞു.

ഇഞ്ചീ ടൈം മെഷീനില്‍ കയറി വീ ആര്‍ ഗോയിംഗ്‌ ഫൈവ്‌ ഹന്‍ഡ്രഡ്‌ യീയേര്‍സ്‌ ബാക്ക്‌. ജീവിക്കുമോ എന്നാണു ച്വാദ്യം. പൊന്നപ്പന്‍ ഈസി സൊല്യൂഷന്‍ കണ്ടെത്തിക്കഴിഞ്ഞു.

1:50 PM  
Blogger വക്കാരിമഷ്‌ടാ said...

ശരിയാ അം‌ബീ. ഇതൊരു പുതിയ തുടക്കമാ‍വട്ടെ. ബ്ലോഗില്‍ നിന്നും സ്വയം തൊഴില്‍ കണ്ടെത്തല്‍ പരസ്പരസഹായ സഹക്കരണ പരിപാടി. എല്ലാം കഴിയുമ്പോഴേക്കും പൊന്നപ്പന്‍ വന്നാല്‍ മതി, പിച്ചയെടുക്കാന്‍. ആ ലെവലുവരെ എപ്പം എത്തിച്ചൂന്ന് ചോദിച്ചാല്‍ മതി.

1:51 PM  
Blogger വക്കാരിമഷ്‌ടാ said...

വെറുതെയല്ല എന്ത് കഴിച്ചാലും ദേവേട്ടന് കുടവയര്‍ വെക്കാത്തത്. പശു ഞെക്കിപ്പീച്ചിയല്ലേ :)

1:52 PM  
Blogger Ambi said...

പൊന്നപ്പന് താടി വളരൂല്ലാ..

ചക്കയരക്കും പിന്നെ നമ്മടേ സ്വന്തം ബിന്ദുവേച്ചീടേ ബാര്‍‍ബേറിയന്‍ ഷാപ്പിലെ മുടിയും..:)

1:52 PM  
Blogger Ambi said...

തള്ളേ മണിയാ..ഈ ഡയലപ്പത്തിലും നൂറേനിയ്ക്കാ..
കര്‍ത്താവേ അമ്പി ദാ പോണേ

1:53 PM  
Blogger വക്കാരിമഷ്‌ടാ said...

അംബിയെ, അപ്പോള്‍ നാടോടിക്കാറ്റിലെ ലാലേട്ടന്‍-ശ്രീനിവാസന്‍ ഡയലോഗൊക്കെ ഓര്‍ത്തുവെച്ചോ

എന്ത് മനോഹരമായ ശബ്‌ദം....

പിന്നെ രണ്ടാഴ്ച കഴിയുമ്പോള്‍ പിണ്ണാക്കിന് കടിപിടീം.

1:53 PM  
Blogger വക്കാരിമഷ്‌ടാ said...

അപ്പോളാരാണ് നൂറടിക്കുന്നത്?

1:53 PM  
Blogger പൊന്നപ്പന്‍ - the Alien said...

മൊട്ട പുഴുങ്ങി വിക്കതണത്ര മോശം പരിപാടിയൊന്നുമല്ല അംബിച്ചങ്ങായീ.. പണ്ട് ഹോസ്റ്റലില്‍ പാതിരാത്രി മുട്ട വാങ്ങി പുഴുങ്ങി വിറ്റാല്‍ പിറ്റേന്നു മൂന്നു മസ്സാല ദോശക്കുള്ള കാശൊക്കുമാരുന്നു. എന്റെ പണപ്പെട്ടി തന്നെ എന്റെ ക്ലൈന്റ്സിന്റേം പണപ്പെട്ടിയാവേം അതു ഞാന്‍ അറിയാതാവേം ചെയ്തപ്പോ അതു പൂട്ടി..
ന്നാലും തൊഴിലു തൊഴിലാണേ.. ദേവേട്ടാ.. ശിലായുഗത്തിലു മുട്ട പുഴുങ്ങി വിക്കാമോ..?? (കിളി മുട്ട, പല്ലി മുട്ട, പാമ്പു മുട്ട..)

1:54 PM  
Blogger വക്കാരിമഷ്‌ടാ said...

അമ്പീ നൂറടി

1:54 PM  
Blogger വക്കാരിമഷ്‌ടാ said...

100

1:54 PM  
Blogger വക്കാരിമഷ്‌ടാ said...

ബുഹുഹുഹുഹുവാ, നിയമം പൊളിച്ചെഴുതി, ഇനിമുതല്‍ എങ്ങിനെ നൂറടിച്ചാലും നൂറ് നൂറു തന്നെ.

1:54 PM  
Blogger Ambi said...

ചുമ്മാതാ:)

1:54 PM  
Blogger ദേവന്‍ said...

അതാണംബീ കമ്മ്യൂണിറ്റി സേഹം. കള്ളത്താടിയെങ്കില്‍ അത്, ഉണ്ടാക്കിക്കൊടുക്കാം. തെണ്ടലെങ്കിലും നേരേ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ പാവം തെണ്ടിപ്പോവില്ലേ?

1:55 PM  
Blogger Inji Pennu said...

ഒഹ്. അങ്ങിനെയൊ? ആ അങ്ങിനെയാണെങ്കില്‍ ഞാനപ്പൊ ഒരു രാജ്യത്തെ രാജ്ഞിയായിരുന്നു. ഞാന്‍ ഒന്നും ചെയ്യണ്ട.

1:55 PM  
Blogger പൊന്നപ്പന്‍ - the Alien said...

ആഹാ‍ാ.. ഈ പച്ചപ്പാതിരാക്കെന്നെപ്പിച്ചയെടുപ്പിക്കാനുള്ള പരിപാടിയാണല്ലേ എല്ലാരും കൂടെ.. ഞാനേ ആ മധുര മനോഹര സ്വതന്ത്ര ചൈനേന്നു റിട്ടേണ്‍ ടിക്കറ്റെടുത്തെന്റെ സ്വന്തം സായിപ്പിനു കള്ളത്തരം പറഞ്ഞു കൊടുക്കാനിങ്ങു വരും..

1:58 PM  
Blogger ദേവന്‍ said...

നൂറൊക്കെ പോയോ.
മുട്ട നല്ല ബിസിനസ്സാ പൊന്നപ്പാ, കോഴിയെ വളര്‍ത്തുന്നു, മുട്ട പെറുക്കുന്നു ഒരു സമോവാറില്‍ വെള്ളവുമായി നേരേ ചന്തയ്ക്ക്‌. കന്നു പൂട്ടിയിട്ടു വരുന്ന അംബിയും മുടിവെട്ടുന്ന ബിന്ദുവും വക്കാരീ കറവസോവയും ഒക്കെ ഓരോ മുട്ട വാങ്ങിച്ചോളും ( നിയമപ്രകാരമുള്ള ക്രെഡിറ്റ്‌ അപ്പ്രൈസല്‍- ലവന്മാര്‍ക്ക്‌ ആര്‍ക്കും പറ്റു കൊടുക്കരുത്‌, രൊക്കം പണം വാങ്ങുക)

1:58 PM  
Blogger പൊന്നപ്പന്‍ - the Alien said...

ഞാന്‍ ഇഞ്ച്യേച്ചീട രാജ്യത്തെ കലവറ സൂക്ഷിപ്പുകാരനും.. വെറുതേ തിന്നോണ്ടിരുന്നാ മതീല്ലോ.. ബിന്ദ്വേച്ചി ഈ വഴി ഹെയര്‍ കട്ടിങ്ങ് സെന്ററ് തപ്പി പോണൊണ്ടാരുന്നല്ല.. ഇതു വെറുതേ കമന്റാ ചേച്ചീ.. സീരിയസ്സാക്കണ്ടാ..

2:02 PM  
Blogger ദേവന്‍ said...

രാജ്ഞിയോ? അപ്പോള്‍ ആയോ‍ധനമുറകള്‍ അറിയാമോ? വാള്‍പ്പയറ്റ്, കുന്തപ്പയറ്റ്, ശൂലം മുസലം പരിഘവും ചക്രവും ഉപയോഗിച്ചു ശീലമുണ്ടോ? അതോ രാജാവ് ഭരിക്കുന്ന നാടാണോ? എങ്കില്‍ ഭരതനാട്യം മോഹിനിയാട്ടം കര്‍ണ്ണാടക സംഗീതം, ഹിന്ദുസ്ഥാനി, അമ്പസ്താനി, ചതുരംഗം അന്തരംഗം ഒക്കെ അറിഞിരിക്കണം, ഇല്ലേല്‍ രാജാവു തൂക്കിയെടുത്ത് കോട്ടയ്ക്കു വെളിയിലെറിയും.

2:02 PM  
Blogger ബിന്ദു said...

പക്ഷേങ്കീ ഞാന്‍ മുട്ട കൂട്ടുല്ലല്ലൊ. അപ്പൊ എന്തു ചെയ്യും?

2:03 PM  
Blogger വക്കാരിമഷ്‌ടാ said...

കറവക്കാരി യ്ക്ക് വക്കാരീ കറസോവപ്പട്ടം തന്നതിന് ഒന്നര മാര്‍ക്ക് :)

പൊന്നപ്പനെ ഇന്റര്‍വ്യൂ ചെയ്യട്ടെ. പറപൊന്നപ്പാ, പത്ത് കോഴിക്ക് നാപ്പതു രൂപാ മുപ്പത്തഞ്ച് പൈസയാണ് വിലയെങ്കില്‍ അഞ്ച് താറാവിന്റെ വിലയെത്ര?

ഒരു സലൂണ്‍ ബിസിനസ്സ് തുടങ്ങിയാലോ എന്നൊരാലോചന. സലൂണ്‍ തയ്യാര്‍ എന്ന് ഉച്ചയ്ക്ക് ബോര്‍ഡുമെഴുതി വെയ്ക്കാം.

2:04 PM  
Blogger പൊന്നപ്പന്‍ - the Alien said...

ദേവേട്ടാ.. രൊക്കം പണം തന്നാ ലവന്മാരു തന്നോണ്ടിരുന്നേ.. എന്റെ പേഴ്സീന്നു തന്നാരുന്നെന്നു മാത്രം. പക്ഷേ ഇപ്പോ ഞാന്‍ മുട്ടന്‍ കാപ്പിറ്റലിസ്റ്റാ.. ഇനി വക്കാരി കുറസോവയല്ലാ.. ദേവഗുരു ഐസന്‍സ്റ്റീന്‍ വന്നാലും ഇന്നും നാളേം മറ്റെന്നാളും രൊക്കം. എന്റെ പേഴ്സ് ഞാനൊളിച്ചും വയ്ക്കും!! ഡിങ്ക്ഡിങ്കാ..

2:05 PM  
Blogger വക്കാരിമഷ്‌ടാ said...

അങ്കമാലിയിലെ രാജ്ഞിയ്ക്ക് അതൊന്നും വേണ്ടന്നല്ലേ കിലുക്കത്തില്‍ പ്രിയദര്‍ശന്‍ നമ്മളെ പഠിപ്പിച്ചിരിക്കുന്നത്.

2:05 PM  
Blogger ബിന്ദു said...

പൊന്നപ്പനു ഓമ്ലെറ്റും ദോശയും ഉണ്ടക്കാന്‍ അറിയാമെങ്കില്‍ തട്ടുകട തുടങ്ങാം. ധൈര്യായിരി. ഞാന്‍ സ്ഥിരം കസ്റ്റമര്‍ ആവാം, ദോശ മാത്രം മതി.( കറങ്ങി തിരിഞ്ഞ് ദോശയില്‍ തന്നെ എത്തി.)

2:07 PM  
Blogger ദേവന്‍ said...

വെജിറ്റേറിയര്‍ക്കും എന്തെങ്കിലും കരുതണേ പൊന്നപ്പാ. ബിന്ദു ലാക്റ്റോവെജ് ആണു മോരുംവെള്ളം (സംഭാരം) ഉണ്ടാക്കാനറിയാമെങ്കില്‍ മുട്ടയ്ക്കൊപ്പം ഒരു കിണ്ടി സംഭാരവും വച്ചോളൂ, കച്ചവടം ഉഷാറാവട്ടെ. (പച്ചാളം ചന്തയില്‍ ഗുണ്ടാപ്പിരിവിനു വരുമോ എന്തോ)

2:08 PM  
Blogger Inji Pennu said...

അതൊക്കെ എന്തിനാ അറിയണേന്നെ?അതൊക്കെ ചുമ്മ പട്ടിക്കാട്ട് രാജ്ഞീസ്..പിന്നെ പിന്നെ, ഞാന്‍ ബ്രിട്ടീഷ് രാജ്ഞിയായിരുന്നു. ചുമ്മാ ജനിച്ച് കൊടുത്താല്‍ മതി. നല്ല നല്ല പുസ്തകം വായിച്ചാല്‍ മതി രാജ്ഞി അന്നൊക്കെ. ബാക്കിയെല്ലാം തോഴിമാര്‍ ചെയ്യും. പിന്നെ ടെറസ്സുമേ കൈമുട്ട് കുത്തി നിക്കാന്‍ പാടില്ല, പിന്നെ എന്തെങ്കിലും ചീത്ത വാര്‍ത്ത കേട്ടാല്‍ ബോധം കെട്ട് വീഴണം (ദ ഗ്രെയിറ്റ് വിക്റ്റോറിയന്‍ ഫെയിന്റിങ്ങ്) ഇതൊക്കെ എനിക്കറിയാം.
അത്രേം മതി.

2:10 PM  
Blogger വക്കാരിമഷ്‌ടാ said...

അപ്പോള്‍ തട്ടുകട തുടങ്ങുന്ന പരിപാടിയാണോ?

നാനോദോശയൊക്കെ കിട്ടുമല്ലോ അല്ലേ. ബട്ടണിഡ്ഡലി...

2:10 PM  
Blogger പൊന്നപ്പന്‍ - the Alien said...

പത്തു കോഴി നാല്‍പ്പതു രൂപാ മുപ്പത്തഞ്ച് പൈസാ..
മൂന്നു താറാവ്.. ഏഴു നാലു നാല്‍പ്പത്താറ് ..മൂന്നും അരയും കൂടെ എട്ട്.. പതിനേഴ്.. ആറെട്ട് പണ്ടാറം.. എഴുന്നൂറ്റി പതിനെട്ട്.. ഹ്മ്മ്...

വക്കാരീ..ഇതു സൈന്‍ വാല്യൂ അപ്ലൈ ചെയ്തൊരു ഡിജിറ്റല്‍ എക്സ്ട്രാപ്പൊളേഷന്‍ വേണ്ടി വരും.. നാളെ പ്പറയാം.. തല്‍ക്കാലം ഒരു ക്വാഴി ആമ്പ്ല്യേറ്റ് അടിക്ക്..

2:10 PM  
Blogger ബിന്ദു said...

ഇഞ്ചി രാജ്ഞി ആണെങ്കില്‍ ഞാനിനി പണിയൊന്നും എടുക്കേണ്ടല്ലൊ, രാജ്ഞിക്കൊരു തോഴി റോള്‍ ഉണ്ടെങ്കില്‍ തരണേ.. കൈക്കൂലി തരാം.

2:11 PM  
Blogger Inji Pennu said...

കറക്റ്റ് ബിന്ദൂട്ടീ..

ആരവിടെ, ഈ മുട്ട വിക്കുന്നോരെ തുടങ്കലിലടക്കൂ..

2:12 PM  
Blogger വക്കാരിമഷ്‌ടാ said...

ദേവേട്ടന്‍ പിന്നെയും ഫാക്ച്വല്‍ മിസ്റ്റേയ്ക്ക് പറയുന്നു. മോരും വെള്ളമാകുന്നതെങ്ങിനെ. മോരും മോരും അല്ലെങ്കില്‍ വെള്ളോം വെള്ളോം. മോരും വെള്ളമാകുമെങ്കില്‍ പിന്നെ മോരെന്താ, വെള്ളമെന്താ. വെള്ളത്തെ വീഞ്ഞാക്കാമെന്നല്ലാതെ മോരിനെ വെള്ളമാക്കാന്‍ പറ്റുമോ. മോരും വെള്ളമാകുമോ. മോര് മോരല്ലേ, ഷാപ്പല്ലേ ഓപ്പണെയറല്ലേ.

ഇനി ഷാപ്പില്‍ തുടങ്ങിപ്പോരട്ടെ അടുത്തത് (കമന്റാക്ഷരി തുടങ്ങി).

(ദേവേട്ടാ, എന്റെ നമ്പ്ര്, ഏക്കേക്ക് ശൂന്യ് ശൂന്യ് ദോ)

2:13 PM  
Blogger പൊന്നപ്പന്‍ - the Alien said...

ബിന്ദ്വേച്ചിക്കു ഞാന്‍ മൂന്നു കുപ്പി ഫാരെക്സ് മാറ്റി വെച്ചേക്കാം..
ഇഞ്ച്യേച്ചീ..ഈ ഗ്രേറ്റ് വിക്ടോറിയന്‍ ഫാളിങ്ങല്ലേ മ്മട അസംബ്ലി രോഗം.. വാസോ വാഗല്‍ സിങ്കോപ്പി.. അതിനങ്ങു ബ്രിട്ടന്‍ വരെ പോണോ..? വല്ല കാംഗിരസ്സിലാ കമ്മൂണിസ്റ്റിലാ ചേര്‍‌ന്നാ പോരേ..??

2:14 PM  
Blogger വക്കാരിമഷ്‌ടാ said...

ഇഞ്ചീം പറയുന്നു ഫാക്ച്വല്‍ മിസ്റ്റേയ്ക്ക്.

മുട്ട വിക്കാന്‍ പറ്റില്ല. വാക്കേ വിക്കാന്‍ പറ്റൂ. വിക്ക് എന്ന് പറയുന്നതിന് മുട്ടയുമായി ബന്ധമേ ഇല്ല.പറയുന്നത് വിക്കാം. ഈയെമ്മെസ്സീയെമ്മേബീയെഡ്ഡിന് വിക്കുണ്ടായിരുന്നു. പക്ഷേ മുട്ടയ്ക്ക് വിക്കാന്‍ പറ്റില്ല. കോഴി വേണേല്‍ വിക്കുമായിരിക്കും. അത് കൊ, കൊ, കൊ, കൊക്കൊ കോ എന്നൊക്കെയല്ലേ പറയുന്നത്. അത് വിക്കു തന്നെ.

2:16 PM  
Blogger ബിന്ദു said...

മോരില്‍ വെള്ളമൊഴിച്ചാല്‍ മോരുംവെള്ളമല്ലാതെ പിന്നെ?
qw_er_ty

2:16 PM  
Blogger ദേവന്‍ said...

അപ്പോ ടോപ്പിക്ക്‌ കൈത്തൊഴില്‍ ഡയറക്റ്ററി മാറി ദോശയില്‍ എത്തിയോ (പണ്ട്‌ എം എസ്‌ ഡോസ്‌ പഠിച്ച നൊവാള്‍ജിയ)

ചോദ്യം. തമിഴു തെലുങ്കാന്ധ്രക്കാര്‍ക്ക്‌ മസാലദോശ, റവ ദോശ, തറ ദോശ, ഊത്തപ്പം, കീരദോശ, സബ്ജിദോശ, മുട്ടദോശ, വെണ്ടിയദോശ, തെണ്ടിയ ദോശ ഒക്കെയുണ്ട്‌. മല്യാലീസ്‌ നു എന്തേ പ്ലെയിന്‍ ദോശക്കപ്പുറത്തോട്ട്‌ ഒന്നും ശീലമില്ലാത്തത്‌?
ഞാന്‍ എന്റെ ശാപ്പാട്‌ അടിച്ചിട്ടു ദാ ഇപ്പോ വരാം.
[ഇഞ്ചീ ജനദ്രോഹ നടപടികള്‍ തുടങ്ങിയാല്‍ ഞങ്ങള്‍ സംഘടിക്കും. പ്രജകള്‍ സംഘടിച്ചാല്‍ കോട്ടകൊത്തളങ്ങള്‍ നിലമ്പരിശാകും]

2:16 PM  
Blogger പൊന്നപ്പന്‍ - the Alien said...

ആരെവിടാന്നാ.. ഇങ്ങു വാ തുറുങ്കിലടക്കാന്‍.. നാളെ കാലത്തേ വരുമല്ലോ പൊന്നു പൊന്നപ്പാ.. ദോശ താടാ.. ആമ്പ്ല്യേറ്റ് താടാ.. വിശക്കുന്നെടാന്നൊക്കെ പറഞ്ഞ്.. രാജ്ഞിയാണെന്നൊന്നും ഞാന്‍ നൊക്കൂല്ലാ.. പച്ചവെള്ളത്തി വിമ്മിട്ടു തരും..
(ഓ ടോ: തോഴിക്കും തരും..)

2:19 PM  
Blogger Inji Pennu said...

അതല്ലേ ദേവേട്ടാ ഞാന്‍ ബ്രിട്ടിഷുകാരിയായത്. വല്ലോ ഫ്രഞ്ചോ റഷ്യനോ ആയിരുന്നെങ്കില്‍ എപ്പൊ തലപോയെനെ..:) ബുദ്ധി കണ്ടാ:)

പൊന്നപ്പന്‍സ് ദേവേട്ടന്‍ പറഞ്ഞില്ലെ 500 യേര്‍സ് ബാക്ക്...

ഒക്കെ,വക്കാരിജി. ഉത്തരവ് ട്രാസ്ലേറ്റ് ചെയ്യിപ്പിച്ചു “പീപ്പീള്‍ സെല്ലിങ്ങ് എഗ്, ഗൊ റ്റു യുവര്‍ സെത്സ്”

പിന്നെ മുട്ട വേണൊങ്കി വിക്കും. പെരിങ്ങ്സിനോട് ചോദിച്ചു നോക്കൂ, ചൂടു വെള്ളതില്‍ വീഴുമ്പൊ ഏതു മുട്ടയും വിക്കും.

2:21 PM  
Blogger വക്കാരിമഷ്‌ടാ said...

ബിന്ദുവേ, മോരില്‍ വെള്ളമൊഴിച്ചാല്‍ ഗോഡ് ഫാദറില്‍ അല്‍ പച്ചാളം പറയുന്നതുപോലെ മോര്‍ ആന്‍ഡ് വാട്ടര്‍, ലൈയ്ക്ക് വാട്ടര്‍ ആന്റ് ഓയില്‍, നെവര്‍ മിക്സ് എന്നല്ല, മോരും വെള്ളോം എത്ര മിക്സിയാലും മോരായേ ഇരിയ്ക്കൂ. മോരിനെ വെള്ളമാക്കാന്‍ പറ്റുമോ, വെള്ളവിളിയ്ക്കുന്നു, അല്ല വെല്ലുവിളിയ്ക്കുന്നു.

2:21 PM  
Blogger പൊന്നപ്പന്‍ - the Alien said...

അല്ല വക്കാരീ..
വാക്കെങ്ങിനാ വിക്കുന്നേ..?
വിക്കുന്നതിന്റെ കര്‍‌ത്താവു തമ്പിരാന്‍ വിക്കനല്ലേ..?
വാക്കല്ലല്ലോ..?
വിക്കാതെ ബാക്കി പറ വക്കാരീ..

2:21 PM  
Blogger വക്കാരിമഷ്‌ടാ said...

ദേവേട്ടാ, അതിനും കാരണം അല്‍‌ പച്ചാളം. ഒരു സീദാ സാദാ ആദ്‌മിയെന്നല്ലേ അദ്ദേഹത്തിന്റെ പട്ടം. പിന്നെ നമുക്കൊക്കെ സാദാ ദോശയല്ലേ കിട്ടൂ.

എറണാകുളത്ത് പദ്‌മയുടെ ഇപ്പുറത്ത് അറുപത്താറോ തൊണ്ണൂറ്റൊമ്പതോ തരം ദോശ കിട്ടുന്ന കട ഇപ്പോഴുമുംടോ?

2:23 PM  
Blogger വക്കാരിമഷ്‌ടാ said...

ഗോള്‍ഡപ്പാ, സോനപ്പാ, വിക്കുന്നവന്‍ വിക്കന്‍, വിക്കുന്നത് വാക്ക്, അപ്പം വിക്കുള്ളവന്‍ വാക്ക് വിക്കിയാല്‍ വിക്കിപ്പീഡിയ

അപ്പോള്‍ അടുത്തത് വിക്കിപ്പീഡിയ

2:24 PM  
Blogger ബിന്ദു said...

ഇഞ്ചീ ദേ ഇവരൊക്കെ വെല്ലുവിളിക്കുന്നു തമ്പുരാട്ടീ( ആരെങ്കിലും പ്രശ്നമുണ്ടാക്കുമൊ? ). ഇവരെയൊക്കെ മുക്കാലിയില്‍ കെട്ടി അടിക്കാന്‍ ഉത്തരവിടൂ. അല്ലെങ്കില്‍ വക്കാരിയുണ്ടാക്കിയ പാവയ്ക്ക മെഴുക്കുപുരട്ടി തീറ്റിക്കൂ. :) മോരുംവെള്ളം തരണമെങ്കിലു ആളെ കണ്ട് കിട്ടണ്ടേ വക്കാരീ‍ീ‍ീ‍ീ‍ീ? :)ക്ലൂ ക്ലൂ..

2:25 PM  
Blogger പൊന്നപ്പന്‍ - the Alien said...

വെത്തി കത്തിയാ.. വെത്തി കത്തിയാ..വിക്കുന്നതിടത്തു നിന്നു വിക്കി വിക്കി അല്‍ പച്ചവെള്ളത്തിനെ വെത്തി കത്തിയാ നടത്തുന്നീ വക്കാരീ..

(അല്ലാ.. വിക്ക് വിക്കിയിലൊണ്ടോ..? വിക്കിന്റെ ഇങ്ക്രീസെന്താ..?? രാജ്ഞി പറഞ്ഞേ..)

2:26 PM  
Blogger Inji Pennu said...

മൈ കണ്ട്രി മെന്‍,

സോറി. രാജാവ് പള്ളിയുറക്കം കഴിഞ്ഞു. രാജ്ഞിയോട് പള്ളി ചായേം പള്ളി വടേം ചോദിക്കുന്നു.

അപ്പോള്‍ രാജ്ഞി പള്ളി കിച്ചണിലേക്ക് ചലിക്കട്ടെ.

2:26 PM  
Blogger വക്കാരിമഷ്‌ടാ said...

വക്കാരിയുണ്ടാക്കിയ പാവം കാ മെഴുക്കുപുരട്ടി കഴിച്ചാല്‍ പിന്നെ എന്നും അത് തന്നെ വേണം എന്ന് പറഞ്ഞ് പ്രശ്‌നമായിരിക്കും എല്ലാവരും.

ഹ..ഹ... ബിന്ദൂ, കുളു മണലി, മണാലി, മണ്ണെലി, അപ്പോള്‍ പോയി വല്ലതും രണ്ട് വറ്റ് കഴിക്കട്ടെ. ചപ്പാത്തിപ്പൊടി വാങ്ങിച്ചു, പക്ഷേ പരത്താന്‍ ലാത്തിയില്ല :(

2:28 PM  
Blogger ദേവന്‍ said...

പിന്മൊഴിയില്‍ ഫില്‍ട്ടറില്ലാതെ മൊത്തം വായിക്കുന്ന ഏതെങ്കിലും ശിലായുഗ ജീവി ഇക്കാലത്തും ഉണ്ടെങ്കില്‍ അവര്‍ക്ക്‌ വട്ടു മൂത്ത്‌ ആത്മഹത്യ ചെയ്യുമല്ലോ, നുമ്മക്ക്‌ ഓരോ കൊരട്ടി കോപ്പി ചെയ്ത്‌ ക്ലിപ്പ്‌ ബോര്‍ഡില്‍ വച്ചാലോ അവസ്സാനം പേസ്റ്റി പേസ്റ്റി വിടാം?

2:29 PM  
Blogger പൊന്നപ്പന്‍ - the Alien said...

അപ്പ അത് വരട്ട്.. രാജ്ഞിക്ക് കുശിനിപ്പണിയാണല്ലേ.. എന്തൊക്കെയായിരുന്നു.. അല്‍ പച്ചാളം.. പീപ്പിള്‍ സെല്ലിങ്ങ്.. ആരെവ്വിടെ..ഉലക്കേട മൂട്.. പവനായി ശവമായി

2:30 PM  
Blogger ഉമേഷ്::Umesh said...

ഒരു അറിയിപ്പുണ്ടു്.

ഈ പോസ്റ്റില്‍ ഓഫടിക്കുന്നവര്‍ക്കെതിരേ സിവിലായും ക്രിമിനലായും കേസെടുത്തു പ്രോസിക്യൂട്ടു ചെയ്യുന്നതായിരിക്കും.

തേവരേ, വൃത്തം ഭുജംഗപ്രയാതം. “യകാരങ്ങള്‍ നാലോ ഭുജംഗപ്രയാതം”

ശങ്കരാചാര്യരുടെ ശിവഭുജംഗവും വിഷ്ണുഭുജംഗവുമൊന്നും കേട്ടിട്ടില്ലിയോ?

ഇതാ അതേ വൃത്തത്തില്‍ പന്തളം കേരളവര്‍മ്മയുടെ ഒരു സാധനം. ദുശ്ശാസനുമായുള്ള യുദ്ധത്തിനു മുമ്പുള്ള ഭീമന്‍.

ഉടുത്തുള്ള പട്ടൊന്നു മേല്‍പ്പോട്ടൊതുക്കി-
ത്തിടുക്കെന്നരക്കെട്ടു ധൃഷ്ടം മുറുക്കി
മിടുക്കോടിടങ്കൈ മടക്കീട്ടു മുട്ടില്‍-
ക്കടുക്കുന്ന കോപത്തോടാഞ്ഞൊന്നടിച്ചു.

സ്വന്തം മുട്ടിലടിച്ച അടി ഇങ്ങനെയാണെങ്കില്‍ ദുശ്ശാസനനെ അടിച്ചതു് എങ്ങനെയായിരിക്കും!

ഞാന്‍ ഇവിടെ സ്ഥിരമായി ഉണ്ടാവില്ല. മൂന്നാലു് എരുമയെ കുളിപ്പിക്കാനുണ്ടു്. വീക്കെന്‍ഡല്ലേ?

2:34 PM  
Blogger ആവനാഴി said...

പ്രിയ ഉമേഷേ,

ഇതാ പിടിച്ചോ:

ഉണ്ടാപ്രിക്കൊരു കൌതുകം, മൊരിയെഴും ദോശക്കുചേരും പുന:
തൃക്കണ്ണന്നുടെ കാമ്പുകൊണ്ടു രുചിയേറുന്നോരു ചമ്മന്തിയും
ഉണ്ടാക്കീയഥവച്ചു തട്ടുകടയില്‍ തിന്നാനൊരാറായിരം
വന്നൂ ഭോജനസുപ്രിയര്‍ ബഹുമഹാകേമര്‍ വിഭോ കൈ തൊഴാം.

സസ്നേഹം
ആവനാഴി

2:37 PM  
Blogger Ambi said...

ഞാന്‍ മൊട്ടക്കറീം തോര്‍ത്തിലായും ഉണ്ടാക്കിയേച്ച് തിരുമ്പി വന്നാച്ച്..അപ്പം എന്തവാ പറയുന്നേ രാജ്യം..രാജ്ഞി രാജാവ്..എന്നാലും കൊരട്ടി മറക്കൂല,ആദ്യ കൊരട്ടി ഞാന്‍
qw_er_ty

2:38 PM  
Blogger പൊന്നപ്പന്‍ - the Alien said...

ദേവേട്ടാ.. എല്ലാരും പോയെന്നു ത്വാന്നണ്. രാജ്ഞീം തോഴീം കൊട്ടാരം വക തൂത്തുവാരലിന് നേതൃത്വം നല്‍കാനക്കൊണ്ട് പോയി.. വക്കാരി ചപ്പാത്തിയെ ലാത്തിച്ചാര്‍ജ്ജു ചെയ്യാനും പോയി.. അതിനിടക്ക് മ്മട ഈ പോസ്റ്റില് ഭീഷണിയുമായിട്ടൊരു എരുമപൂട്ടുകാരനും ഇറങ്ങി.. ഞാനും പോണ്.. എരുമേ തല്ലണ കമ്പ് പേടിച്ചിട്ടൊന്നുമല്ല..നാളെ എന്റെ ആധുനിക യുഗത്തിലെ കൈത്തൊഴിലുണ്ടേ.. നേരത്തിനും കാലത്തിനും കെടന്നൊറങ്ങാനാ..അപ്പൊ റ്റാറ്റാ..

ഉമേഷേട്ടാ..മൂരാച്ചീ.. പോലീസു ഞങ്ങള്‍ക്കു പുല്ലാണേ... (ഞാന്‍ ഓടി)

2:40 PM  
Blogger SAJAN | സാജന്‍ said...

ഇതു കലക്കി..
ഇനിയെങ്ങനാ ഉണ്ടാപ്രിയുടെ പോസ്റ്റിലേക്ക് നോക്കും എന്ന് വിചാരിച്ചിരുക്കുവാരുന്നു..
പൊന്നപ്പന്‍ പറഞ്ഞ മാതിരി ഒരു കുറ്റബോധമുണ്ടെന്നു കൂട്ടിക്കോളു.. ഇനിയിപ്പം നല്ല പോസ്റ്റിനെ പ്രോത്സാഹിപിച്ചില്ല എന്നുള്ള പരാതിയും ഉണ്ടാവില്ലല്ലോ... ഇതു നല്ല പോസ്റ്റല്ലേ.. നല്ല ശ്ലൊകങ്ങള്‍ ഒക്കെയുണ്ടല്ലോ.. അപ്പൊ നല്ല പോസ്റ്റ് തന്നെ.. !!!!

2:42 PM  
Blogger Ambi said...

ഇതിന് നല്ല മുദ്രാവാക്യത്തിന്റെ താളമാണല്ലോ..അല്ലേ റ്റെന്‍ഷം വരുമ്പൊ സ്പീഡി കേള്‍പ്പിയ്ക്കണ പാട്ട്..
പിന്നെ ആ ശങ്കരാചാര്യര്‍ സിനിമേല്‍ അമ്മ മരിയ്ക്കാന്‍ കെടക്കുമ്പൊ കേപ്പിയ്ക്കണ പാട്ടിന്റെ ഈണം

നമസ്തേ നമസ്തേ ജഗന്നാഥവിഷ്ണോ
നമസ്തേ നമസ്തേ ഗദാ ചക്ര പാണീ

ഡയഗണോസ്തിക്സ് എങ്ങനെ..

2:45 PM  
Blogger SAJAN | സാജന്‍ said...

ഈ ബ്ലോഗില്‍ നടക്കുന്ന ഒരൊരോ സ്ഥിതി വിശേഷങ്ങളെ ഞാന്‍ ഒരു 4 മണീക്കൂര്‍ ഉറങ്ങി വന്നപ്പോഴേക്കും.. ദേ ഇവിടെ പുതിയ ഒരു പോസ്റ്റും.. 145 കമന്റുകളും...:)

2:54 PM  
Blogger ദേവന്‍ said...

രാജ്ഞി എവിടെ? നിങ്ങടെ(സോറി വിപ്ലവം ആവേശിച്ചിരിക്കുകയാണ്‌, ബഹുമാനം കുറഞ്ഞു) സദസ്സിലെ മൂത്തകവി (ഓ ഞങ്ങള്‍ക്കിപ്പോ ശിരോചൂഡാമണിയന്‍പിള്ള എന്നൊന്നും പറയാന്‍ അറിയാന്മേലേ) ദാ ഞങ്ങളെ ഒക്കെ വിരട്ടുന്നു. വെക്കം വരീ, ഈ കറവക്കാരും ഓലമെടച്ചിലുകാരും മുട്ടക്കാരും പട്ടക്കാരുമൊക്കെ അദ്ധ്വാനിക്കുന്ന കാശില്‍ നിന്നുമാണ്‌ ഈ സദസ്സും അതിലെ കവികളും പണ്ഡിതരും ഒക്കെ ഉണ്ടായതെന്ന് പറഞ്ഞു കൊടുക്കീ. അവരെങ്ങാനും "സംഘടിക്കുവിന്‍" എന്ന് വിളിച്ചാല്‍ തീര്‍ന്നു.


അപ്പോ അതായിരുന്നു വൃത്തം അല്ലേ ഗുരുക്കളേ, എനിക്കത്‌ ആദ്യമേ തോന്നിയതാ, പിന്നെ പറഞ്ഞില്ലെന്നേയുള്ളു. ഇവിടെ ശ്ലോകമെഴുതീല്ലേല്‍ ബാന്‍ ഉണ്ടോ? ദാ പിടിച്ചോ

വൃത്തം കുന്തളവരാളീമന്ദാക്രാന്ത:

ഉണ്ട്രാപ്രിയവനുടെ ദോശയെന്നോ
ഉമേശുമാഷെഴുതും ശ്ലോകമെന്നോ
ഉണ്ടാകുമോ ഭേദചിന്ത ശസിക്കാന്‍
ഉന്നത്തിലെത്തുന്നു ശല്യങ്ങളെത്രെ!

3:04 PM  
Blogger daly said...

അഹാ ഇന്നു കമറ്റ് ക്യാമ്പ് ഇവിടാണല്ലേ. എത്താന്‍ വൈകി നില്‍ക്കനും നേരല്യാ. എന്നലും ഒരു 150കിട്ടൊ??

3:10 PM  
Blogger നിര്‍മ്മല said...

ഓ, ഡാലി എത്തിയൊ?
ഇണ്ഡ്രിയപ്പം തിന്നവര്‍ പെസഹ അപ്പം പഴകി മഞ്ഞ നിറമായതാണൊ എന്നൊക്കെ ചോദിച്ചു കളഞ്ഞു :(
സൌത്ത് ആഫ്രിക്ക ജയിക്കണേന്റെ കുശുമ്പാ!

3:17 PM  
Blogger SAJAN | സാജന്‍ said...

ഡാലിയെ, പോരുന്ന വഴിയില്‍ പഴേ പോസ്റ്റില്‍ ഒന്നു നോക്കിയിട്ട് വരണേ.. എത്ര കമന്റായെന്ന്.. പക്ഷേ കമന്റാന്‍ ഒന്നും നില്‍ക്കണ്ട.. അതെല്ലാം ഇങ്ങോട്ടു പോരേ.. :)
ഞാ‍ന്‍ ഒരു 150 അടിക്കാനുള്ള തയാറെടുപ്പിലാ...

3:24 PM  
Blogger SAJAN | സാജന്‍ said...

നിര്‍മലേച്ചി പോയില്ലാരുന്നോ...?

3:25 PM  
Blogger SAJAN | സാജന്‍ said...

This comment has been removed by the author.

3:25 PM  
Blogger SAJAN | സാജന്‍ said...

150

3:26 PM  
Blogger നിര്‍മ്മല said...

ഇതിപ്പോ എവിടുന്നു പൊങ്ങി ഈ സാജന്‍, എന്റെ 150 കൊണ്ടുപോകാന്‍.

3:26 PM  
Blogger ദേവന്‍ said...

ഉണ്ടാക്കിയ പ്രാതലിന്‍‍ പടങ്ങളോടെ
ഉണ്ട്രാപ്രിയുണ്ടാക്കി ഒരു ദോശഗാഥ
ഉണ്ടിന്നതിന്മേല്‍ ഒരു കോടിയോഫ്‍
ഉണ്ടായതെങ്ങനെയെന്നറിവേതുമീല.
(വൃത്തം വകുളാഭരണവിനോദിനി)

3:27 PM  
Blogger നിര്‍മ്മല said...

സാജന്റ്റേതു ഫൌളാണ്, വെറുതെ 150 എന്നെഴുതിയാല്‍ കണക്കില്‍ പെടില്ല. എവിടെ കമന്റു പോലീസ്??

3:27 PM  
Blogger SAJAN | സാജന്‍ said...

ചേച്ചി ഒരു തവണത്തേക്കു... ക്ഷമിക്കേ
അടുത്ത തവണ ഞാനിനി 150 എന്നു സത്യായിട്ടും എഴുതില്ല...പകരം 200ന്നൊ 300ന്നൊ ഒക്കെയാകാം...


qw_er_ty

3:31 PM  
Blogger നിര്‍മ്മല said...

‘ഉടുത്തുള്ള പട്ടൊന്നു മേല്‍പ്പോട്ടൊതുക്കി‘
ഛേ, പ.കേ.വര്‍മ്മ സില്‍ക്കിനെ നോക്കീട്ടെഴുതിയതാ? കശ്മലന്‍!

ദേവാ, മന്ദാക്രാന്താ ഇവിടെ പറ്റിയ വ്രത്തമാണ്: ആക്രാന്തമുള്ള മന്ദബുദ്ധികളും, മന്തമ്മാരും വട്ടംകറങ്ങുന്നത് എന്നല്ലെ അര്‍ത്ഥം?

3:34 PM  
Blogger ദേവന്‍ said...

നൂറുകള്‍ പലതു തികച്ചീടുവാനയ്‌
നൂറുതേച്ചിദ്ദോശമേലിന്നു ഞങ്ങള്‍
നൂറിന്റെ മേലിട്ടയിശ്ലോകത്തിന്മേലും
നൂറായിരം നൂറുകളിനിയും വരുത്തും

(മഹാകവി നൂറനാട്‌ നൂറുദീന്‍ എഴുതിയത്‌. വൃത്തം: വിദ്യാപതീവിക്രീഡിതം)

നിര്‍മ്മല്‍ ഗണേശാ,
അങ്ങോരു അടിയുടെ ക്വാളിറ്റി ചെക്ക്‌ നടത്തിയതാ അത്‌. കൊള്ളാവുന്നതാണേല്‍ ശത്രൂനു കൊടുത്താല്‍ മതിയല്ലോ എന്നു വിചാരിച്ചാ ആദ്യം സ്വന്തം ദേഹത്തടിച്ചത്‌. സില്‍ക്കിന്റെ കാര്യം പറയല്ലേ, ആ ബാച്ചി ബച്ചാകള്‍ ഇപ്പോ എത്തും.

3:47 PM  
Blogger നിര്‍മ്മല said...

വിദ്യ എത്തിക്കഴിയുമ്പോള്‍ പതിയുടെ വിക്രിയകളൊക്കെ തീരുമല്ലേ :) പിന്നെ ബ്ലോഗിലു മഷിയിട്ടു ക്ഷമിക്കണം ദോശയിട്ടു നോക്കിയാല്‍ കാണാന്‍ കിട്ടില്ല.

4:02 PM  
Blogger ദേവന്‍ said...

ദ്വേഷിച്ചു മാമുനി പണ്ടുനാളില്‍
ദ്രോഹിച്ചൊരധമനോടോതി ശ്ലോകം
ദോശമേലാശിച്ച സാധുക്കളോടിന്നു
ദോര്‍മ്മദം കാട്ടുന്നു ശ്ലോകാല്‍ ഗുരുക്കള്‍

വൃത്തം ശ്ലോകായുധചിത്രവധം.

(പൊന്നണ്ണന്മാരേ ഓഫ്‌ മതി ശ്ലോകം വേണ്ടെന്നു ഗുരു പറയുന്നത്‌ എനിക്കൊന്നു കാണൌന്നതുവരെ ഇവിടെ കവനാര്‍മ്മാദം നടത്തണമെന്നുണ്ടായിരുന്നു, പക്ഷേ ഉറങ്ങിയില്ലേല്‍ നാളെ പച്ചരി കേലിയേ മുസാഫിര്‍ മുടങ്ങും ഹോ.)

നിര്‍മ്മല്‍ ഗംഗാ,
വിദ്യയുള്ളപ്പോഴും ഇമ്മാതിരി ബ്ലോഗാര്‍മ്മാദത്തിനു ഒരു കുറവും ഇല്ലായിരുന്നു. പക്ഷേ ഇത്തവണ വരുമ്പോള്‍ ഞാന്‍ ബ്ലോഗ്ഗിങ് വളരേ കുറയ്ക്കും. ദേവദത്തന്‍ സാറിനു നാട്ടില്‍ നിറയേ ആരാധകരുണ്ടായിരുന്നു, ഇവിടെ ഞാനും വിദ്യയുമേ കാണൂ, അവനു കമ്പനി നിഷേധിച്ച് ബ്ലോഗ്ഗൂല്ലാ)

4:11 PM  
Blogger Ambi said...

അപ്പൊ ദേവേട്ടാ ദേവദത്തന്‍ സാറിനെ നാട്ടില്‍ നിന്ന് ഇതുവരെ കൊണ്ടു വന്നില്ലേ..
ഇനി അമേരിയ്ക്കാ ആസ്ട്റേലിയാ ഒക്കെ കമന്റിയാ മതി..അല്ല നാളേ ഞായറാഴ്ച അല്ലേ..അപ്പൊ പോണ്ടല്ലൊ..വേണ്ടാ..വ്ല്ലപ്പോഴും ഒന്നൊറങ്ങട്ട്

4:47 PM  
Blogger Pramod.KM said...

ഹാ‍ാഹാ‍ാ
ഇവിടേ ഇങ്ങനെ അക്ഷരശ്ലോകങ്ങളൊക്കെ നടക്കുന്നുണ്ടാ...ഇതാ എന്റെ വക.
‘എട്ടാണ്ടെത്തിയ ദോശ,എന്റെ ശിവനേ
കയ്ക്കുന്ന ചമ്മന്തിയും,
പുഴുക്കൂട്ടം നത്തിടുമുപ്പിലിട്ടതുമഹോ
കയ്പ്പേറുമുപ്പേരിയും,
പൊട്ടച്ചക്കയില്‍ മോരൊഴിച്ചുവഷളാക്കിത്തീറ്ത്ത കൂട്ടാനുമേ
ഈമട്ടില്‍ ഛറ്ദ്ദിവരുമാ ഉണ്ടാപ്രി തന്‍ ഹോട്ടലില്‍’
അടുത്ത അക്ഷരം ‘പ’

7:25 PM  
Blogger kumar © said...

ബഹുവാനപ്പെറ്റ ക്വാടതീ,
ഈ കമന്റക്രമണം തൊടങ്ങീറ്റ് തോനെ ദെവസം ഒന്നും ആയില്ല.
അതിന്റെ പ്യേരില്‍ ഉണ്ടാപ്രി എന്നൊരു ബ്ലാഗര്‍ (ഞങ്ങള്‍ തിരുവന്തരത്തുകാര്‍ക്കു വേണ്ടി ഒരു പുതിയ വാക്കു കണ്ടുപിടിച്ചു. “ബ്ലാഗര്‍” )ഇപ്പഴും അബോതാവസ്ഥയിലാണ്. അമ്മേണ!

ബഹുവാനപ്പെട്ട ക്വാടതി എടപെട്ട്
ഇഞ്ചി, തേവന്‍, വക്കാരി, ബിന്ദു, പൊന്നപ്പന്‍ (ദ അളിയന്‍), അമ്പി, സായന്‍, പ്രമോദ്, (കോ)ഡാലി, ഈ പുതിയ കേസില്‍ പ്രതിയല്ല എങ്കിലും പഴയ കേസിലെ സജീവ പ്രതി സൂ, നിമ്മല എന്നിവരെ (എന്തരു നല്ല പ്യാരുകള് എന്റമ്മച്ചീ...)
ഇവിടെ നിന്ന് നാടുകള് കടത്തണം യെന്ന്
വിനീതമായി അപ്യര്‍ത്ഥിക്കുന്നു.

എന്ന്
കുമാര്‍
ഒപ്പ്

എനിക്കിതില്‍ യാതൊരു പങ്കും ഇല്ല. ഞാന്‍ ഡീസന്റായി എന്ന് യിതിനാല്‍ മുടിപ്പെര അമ്മച്ചീയെ തൊട്ട് സത്യം ചെയ്യണ്..

ഞാന്‍ നന്നായി. അമ്മേണ നന്നായി.

7:59 PM  
Blogger ആവനാഴി said...

അല്ലയോ പ്രമോദ്.കെ.എം,

അക്ഷരശ്ലോകമത്സരമാണല്ലോ.

“പ” അല്ലേ? ഇന്നാ പിടിച്ചോ:

പത്തുവര്‍ഷപ്പഴക്കത്താല്‍ വഷളായൊരു ചോറിനെ
മിക്സികൊണ്ടഥതാഡിച്ചൂ ദോശയാക്കിയിവന്‍ വൃഥാ
ചീഞ്ഞചമ്മന്തിയും പിന്നെ ചക്ക മോര്‍ചേര്‍ത്തു വച്ചതും
മീനെണ്ണ ചേര്‍ത്ത നാരങ്ങാ ഊണ്ടാപ്രീഹോട്ടലില്‍ സദാ.

അടുത്ത അക്ഷരം “ച”

സസ്നേഹം
ആവനാഴി

11:28 PM  
Blogger Pramod.KM said...

ആവനാഴിച്ചേട്ടാ...ഇതാ പിടിച്ചോ...’ച’

ചമ്മന്തിയും ചെറുചിരട്ടയിലുള്ള പുട്ടും
ഉണ്ടാപ്രിതന്‍ കരവിഭൂതിയില്‍ വന്ന ദോശ
തൃച്ചംബരത്തു മഹോത്സവ വേള കാണാന്‍
പോകുന്നനേരമിവനാവതു തിന്നുവല്ലോ!!!

അടുത്തത് ‘ത’
എനിക്ക് ഇത്തിരി തിരക്കുണ്ട് അതിനാല്‍ മറുശ്ലോകം കുറെ കഴിഞ്ഞ് പ്രതീക്ഷിക്കാം.;)

11:48 PM  
Blogger ആവനാഴി said...

പ്രിയ പ്രമോദ് കെ.എം,

ഇന്നാ പിടിച്ചോ “ത”:

താളിച്ച ചട്ടിണീയതില്‍പ്പരമുപ്പുമില്ല
ദോശക്കുവട്ടമിതുപോരയിതെന്തു ഹോട്ടല്‍?
ഉണ്ടാപ്രിയെന്നൊരുപുമാനിഹ കച്ചകെട്ടീ
യുണ്ടാക്കിയീ പരമനാറിയ ഭോജ്യഗേഹം.

അടുത്തത് “ഉ”

സസ്നേഹം
ആവനാഴി.

12:44 AM  
Blogger Pramod.KM said...

ഉച്ചയായ് തണലിലാഞ്ഞു ദോശയും
നല്ല ചട്ണിയുമെടുത്ത് തിന്നതും
മെച്ചമാറ്ന്ന ചെറുദോശയൊക്കെയും
കൊച്ചുവായയിലരച്ചു തിന്നതും.
...‘മ’
മാഷെ ഞാന്‍ നിറ്ത്തി.ഹഹ

1:17 AM  
Blogger നിമിഷ::Nimisha said...

'ഏതെങ്കിലും കൊല്ലത്തുകാരനു ഈ “എറിയല്‍” കേട്ട പരിചയമുണ്ടോ?'
ദേവെട്ടാ, ഞാന്‍ കൊല്ലത്തുകാരിയാണ് , ഈ എറിയല്‍ കേട്ട പരിചയവും ഉണ്ട്. കൊല്ലം ബ്ലോഗില്‍ മെമ്പര്‍ഷിപ്പ് കിട്ടാന്‍ ഈ യോഗ്യത മതിയെങ്കില്‍ ഒരെണ്ണം എനിയ്ക്കും തരണേ പ്ലീസ്:)

1:21 AM  
Blogger ഏറനാടന്‍ said...

ഉമേഷ്‌ജീ ഞാന്‍ വൈകിയെത്തിയതാ, ചമ്മന്തിയെങ്കിലും കിട്ടുവോ?

"മീശക്കാരന്‍ മാധവന്‌ ദോശതിന്നാനാശ" എന്ന്‌ പാടി ഇവിടെ കുത്തിയിരുപ്പ്‌ സത്യഗ്രഹം തൊടങ്ങട്ടെ.

1:30 AM  
Blogger ആവനാഴി said...

പ്രിയ പ്രമോദ്,

“മ” അല്ലേ?

ഇതാ പിടിച്ചോ:

മത്തനും പയറുമുപ്പിലിട്ടതും
തട്ടിവേണ്ടവിധമിന്നുരാവിലെ
ചായയൊന്നുമുകരാനിവന്‍ തഥാ
വന്നു ഹോട്ടലിതിലൊട്ടുനേരമായ്.

അടുത്തത് “ച” ആണു.

അങ്ങില്ലെങ്കില്‍ ഞാനുമില്ല.

സസ്നേഹം
ആവനാഴി

2:13 AM  
Blogger Ambi said...

കുമാറേട്ടാ..ഇന്നത്തെ കമന്റവാര്‍ഡ് അങ്ങേയ്ക്കു തന്നെ..
ചിരിച്ച് കുന്തം മറിഞ്ഞ് , ന്റെ മുടിപ്പുര മ്മച്ചിയാണേ തത്യം..

4:35 AM  
Blogger ഉമേഷ്::Umesh said...

ഇവിടെ ആവനാഴിയ്ക്കകത്തു പ്രമാദമായി അക്ഷരശ്ലോകസദസ്സാണോ? കവിത, ശ്ലോകം, പദ്യം എന്നിവയൊക്കെ അങ്ങാടി ഓര്‍ പച്ചമരുന്തു് എന്നു പുടിയാത്ത തേവരു പോലും ശ്ലോകമെഴുതുന്നു. കലികാലം!

അപ്പോള്‍ അക്ഷരം “ച”. ഇതാ പിടിച്ചോ. ഇത്തവണ സ്രഗ്ദ്ധരയായിക്കോട്ടെ.

ചേറോ ചെന്താമരയ്ക്കും ജനനി? മണമടിച്ചാറു നാളായ്പ്പുളിക്കും
ചോറോ വൃത്തം പിഴയ്ക്കാതരികിലമരുമീ ദോശ തന്‍ പൂര്‍വ്വജന്മം?
നൂറോ നൂറ്റമ്പതോ നീയടിയെട, യെറിയും പയ്യിനെകൊന്നതിന്‍ ബീഫ്-
ചാറോ ചമ്മന്തിയോ നീ തരിക, തമനു ചൊന്നീടുമേ ബാക്കിയെല്ലാം!

7:56 AM  
Blogger ദേവന്‍ said...

ആഹാ നിമിഷ കൊല്ലത്തുകാരിയാണോ? ഈമെയില്‍ അഡ്രസ്സ്‌ (അതായത്‌ ബ്ലോഗ്‌ ഉണ്ടാക്കാന്‍ കൊടുത്ത അതേ ഈമെയില്‍ അഡ്രസ്സ്‌) devanandpillai അറ്റ്‌ ജീമെയില്‍ ഡോട്ട്‌ കോം എന്ന വിലാസത്തിലോട്ട്‌ ഒന്നയച്ചു തന്നേ, കൊല്ലം ബ്ലോഗ്ഗില്‍ ചേരാനുള്ള ക്ഷണക്കത്ത്‌ പറന്നെത്തും.

കൊല്ലത്തുകാരേ രണ്ട്‌ കൊലവാഴ, കരിക്കിന്‍ കൊല, വില്‍ക്കം എന്നെഴുതി സീരിയല്‍ ബള്‍ബു വച്ച ആര്‍ച്ച്‌ ഒരെണ്ണം ഒക്കെ റെഡിയാക്കി വച്ചോ, നമ്മക്ക്‌ പുതിയൊരു മെമ്പറു കൂടി വരുന്നുണ്ട്‌.

ഗുരുക്കളേ ഈ ഒരു ഓഫിനു ക്ഷമിക്കണേ, ശ്ലോകം ഉണ്ടാക്കാം ഉടനേ തന്നെ അടുത്തത്‌. "ഭാഷാനീവീസ്രംസനം" എന്ന മനോഹരമായ വൃത്തത്തില്‍ ഞാന്‍ ഒരെണ്ണം ഒടനേ ഇടുന്നുണ്ട്‌. തല്‍ക്കാലം ഞാന്‍ ഓടി, ഹേയ് വേറൊന്നുമുണ്ടായിട്ടല്ല, ജോഗ്ഗിങ് സമയം ആയതുകൊണ്ട് മാത്രം.

10:38 AM  
Blogger daly said...

ദേവേട്ടോ സ്വാഗതം ബാനര്‍ കൊല്ലം മരുമോളുടെ വക റെഡി.

അക്ഷരം ന ആയതൊണ്ട് ശ്ലോകം.

നൂറൂ നൂറു ശ്ലോകങ്ങള്‍, നിര്‍നിമേഷനായ്
നിര്‍വികാരനായ് ചൊല്ലുമുമേഷു മാഷിന്‍
ബ്ലോഗിലൊരു കാകളി ബ്ലോഗേണമെന്ന മോഹം
ബ്ലോഗനാര്‍ക്കവിലമ്മേ കാക്കണേ

വൃത്തം ബ്ലോഗ്കാകളി

10:49 AM  
Blogger ഉമേഷ്::Umesh said...

ഇതെന്തരു കാകളി ഡാലീ? ഇസ്രയേലിലൊക്കെ ഇങ്ങനെയാ?

1:03 PM  
Blogger ആവനാഴി said...

ഉമേഷേ,

അപ്പോള്‍ “ന” ആണല്ലേ?

ദാ പിടിച്ചോ:

നാടന്‍‌മുണ്ടു തലക്കുചുറ്റിയവറാനേഴെട്ടുപിള്ളേരുമാ
യോടക്കാലിയില്‍ വന്നിറങ്ങിയുടനേ ഭാര്യാഗൃഹം പൂകുവാന്‍
ചാരേ തെങ്ങിലമേഞ്ഞ കൊച്ചുകടയില്‍ കേറീട്ടൊ
രുണ്ടാപ്രിയാം ദേഹം ചുട്ടിന ദോശ വാങ്ങിയധുനാ
തെക്കോട്ടുപോയീടിനാന്‍.

സസ്നേഹം
ആവനാഴി

1:34 PM  
Blogger Ambi said...

ഇതെന്തരു കള്ളക്കളി ഡാലീ എന്നല്ലേ ഉദ്ദേശിച്ചത്..ഉമേശേട്ടനും അക്ഷരപ്പിശാചോ..അത് ഞാന്‍ പിടിച്ചെന്നോ..:)

എന്തരായാലും കള്ളക്കളി നമ്മള് സമ്മയിക്കൂല..അത് ശരിയല്ല..അത് ശരിയല്ല..
..
ആഹാ

ഉണ്ടാപ്രി തന്നുടേ ബൂലോകദോശയി-
ലുണ്ടായിവന്നി ക്കമന്റാം കുഴികളില്‍
എണ്ണാതെപോയൊരു കുഴിയുമില്ലെങ്കിലും
ദോശതിന്നാനെത്ര കുഴികളെണ്ണീടണം?

ക്ഷമിയ്ക്കൂ..ഇതും ബ്ലോഗ്ഗ് കാകളി..:)

ഇതിന്റെ വൃത്തം പറയുന്നവര്‍ക്ക് അടുത്ത പ്രാവശ്യം അടിയ്ക്കുന്ന ലോട്ടറിയുടെ..(അല്ലേ അത് വേണ്ടാ..എങ്ങാനും അടിച്ചാലോ:) ...ദോശ ചുട്ടു തരുന്നതാരിയ്ക്കും..

1:49 PM  
Blogger ദേവന്‍ said...

ഛേയ്‌. എല്ലാരും ഒരക്ഷരപ്പിശാചിന്റെ പിടിയിലായോ? ഡാലിയാര്‍ എഴുതിയത്‌ അത്‌ കാകളിയല്ല, കയ്യാങ്കളി എന്ന പുതിയ വൃത്തമാണ്‌.

അല്ലെങ്കിലും ഈ വൃത്തത്തില്‍ ചമയ്ക്കുന്നത്‌ ശരിയാവൂല്ല. റ്റ്യൂണിന്റെ സ്കെയില്‍ വായിച്ച്‌ അതിനിനനുസരിച്ചു പാട്ടെഴുതുന്നതുപോലെ ഒരുമാതിരി തൊപ്പിക്കൊത്തു തല ചെത്തുന്ന എടപാടാ.

കാകളി പറഞ്ഞപ്പോഴാ,
കാകാളി? കാകാളി (കാ കാളി? കാക, അളി ) എന്ന് ചോദ്യവും ഉത്തരവും ഒന്നായിട്ടു വരുന്ന ഒരു രസികന്‍ ശ്ലോകമുണ്ടല്ലോ ഗുരുക്കളേ/തൂണീരധാരിയേട്ടാ?
അതൊന്നെഴുതുമോ? ഗ്രേ സെല്ലുകള്‍ക്ക്‌ വയസ്സായപ്പോ ഒക്കെ മറന്നു.

2:08 PM  
Blogger സു | Su said...

ഇഞ്ചീ, ബിന്ദൂ, വക്കാരീ, നിങ്ങളിവിടെ ഓഫടിച്ച് നടക്കുകയാണോ? ച്ഛെ! ച്ഛെ! അതൊക്കെ മോശമല്ലേ? അരുന്ധതിറോയ് പുതിയ കഥ എഴുതുന്നുണ്ട്. അവരെപ്പോയി പ്രോത്സാഹിപ്പിക്കൂ. ഇല്ലെങ്കില്‍ അവര്‍ എഴുത്തിനിര്‍ത്തിപ്പോകും പറഞ്ഞേക്കാം.

ഓഫ് ഒക്കെ ഞാന്‍ ആയ്ക്കോളാം ഇനി. മാറിനില്‍ക്കൂ. പോസ്റ്റ് എന്താണെന്ന് നോക്കിയിട്ടുവരാം. എന്നിട്ടുവേണം വിമര്‍ശിക്കാന്‍. പിന്നെ ഓഫ് അടിക്കുന്നത് ഓണ്‍ ആയിപ്പോകരുതല്ലോ.

8:53 PM  
Blogger ഉണ്ണിക്കുട്ടന്‍ said...

ഫ്ലാഷ് ന്യൂസ് !! ബ്ലോഗില്‍ തിരിച്ചെത്തിയ ഉണ്ടാപ്രി 10 കമന്റും പ്രതീഷിച്ചു ഒരു മൂളിപ്പാട്ടും പാടിക്കൊണ്ട് ബ്ലോഗ് നോക്കിയെന്നും ...പത്തോം എന്നു പറഞ്ഞു വരിക്ക ചക്ക വെട്ടി ഇട്ട പോലെ മറിഞ്ഞു വീണു എന്നും കെള്ക്കുന്നു. ഇതു വരെ ബോധം വന്നിട്ടില്ല. ഇടയ്ക്കു "എനിക്കു ദോശ വേണ്ട, ചമ്മന്തി മതി" എന്നൊക്കെ വിളിച്ചു പറയുന്നുണ്ട്.

ഒരുത്തനെ വട്ടാക്കിയപ്പോള്‍ ത്രിപ്തിയായോ എല്ലാത്തിനും ..?

10:36 PM  
Blogger Ambi said...

"ഏതോ ഒരു കിളി ചത്തതു കണ്ടപ്പോള്‍ ഈ ശ്ലോകം എന്ന മാരണം ലോകത്തിനു സമ്മാനിച്ച വാല്‌മീകിയുടെ പാവനസ്മരണയ്ക്കു് ഇതു സമര്‍പ്പിക്കുന്നു."

ഉമേശേട്ടാ...കമന്റൊഴുക്കിന്റെ സഹര്‍ഷാരവങ്ങള്‍ക്കിടയിലായതിനാല്‍ മനോവ്യാപാരങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ ...(മസിലു വിട്ടിട്ട്..)ഈ കിടിലം തമാശ കണ്ടില്ലണ്ണാ..കണ്ടില്ല..

അന്തഹന്തയ്ക്കിന്തപ്പട്ട്..:)

(പട്ടില്ല:)..ഒരു ഒന്നോ രണ്ടോ പെനി..
"ആ പെനി കൊണ്ട് നീ പോയി ഐസുമുട്ടായി വങ്ങിയ്ക്കെടാ ചെക്കാ"
എന്നു പറഞ്ഞത് ഞാന്‍ കേട്ടു..)

ദേവേട്ടന്‍ പറഞ്ഞതിന്‍ പ്രകാരം "കാതിലോല നല്ലതാളി" അല്ലാതെ പിന്നെയും അളിവചനങ്ങളുണ്ടന്നോ..അപ്പൂപ്പന്മാര് അസാധ്യ സാധങ്ങള്‍ തന്നെര്ന്ന് കേട്ടാ..

7:41 PM  
Blogger Peelikkutty!!!!! said...

അപ്പൊ പറഞ്ഞുവന്നതെന്താ പശൂനെ കറക്കാനറിയാത്തോര് കമന്റാന്‍‌ പാടില്ലേ?..

ന്നാലും‌ ബിന്ദ്വേച്ചി മീന്‍‌ ചന്തേലെ പരുന്താണെന്ന് എനിക്കറിയില്ലായിരുന്നു:)

8:11 PM  
Blogger പൊന്നപ്പന്‍ - the Alien said...

അംബിയണ്ണാ..
അളി വചനങ്ങള് അപ്പൂപ്പമ്മാരുടേതെന്നോ..
പുതിയ തലമുറയെ അങ്ങനങ്ങ് കൊച്ചാക്കരുത്
ഇങ്ങ് തിരോന്തോരത്തോട്ടു വാ.. കൊച്ചു പയ്യമ്മാരു വരെ പറയണ കേക്കണം.
നല്ല സാഹിത്യ ഭാഷയില്
‘അളി മച്ചൂ.. എന്തര് പറ്റീ’ ന്ന്..

10:34 AM  

Post a Comment

Links to this post:

Create a Link

<< Home